രാജ്യസഭയിലേക്ക് നാമനിർദേശം സംബന്ധിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് തന്നെ വിളിച്ചറിയിച്ചതെന്ന് ഉജ്ജ്വൽ നികം. പ്രധാനമന്ത്രി ശനിയാഴ്ച തന്നെ വിളിച്ച് മറാഠിയിൽ സംസാരിക്കാൻ തുടങ്ങിയെന്നും മറാഠിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് അദ്ദേഹം മറാഠിയിൽ ചോദിച്ചതായും ഉജ്ജ്വൽ നികം പറഞ്ഞു. ഹിന്ദി ‘അടിച്ചേൽപ്പിക്കാൻ’ മഹാരാഷ്ട്രയിൽ ശ്രമിക്കുന്നതിന് ബിജെപിയെയും മറാഠി സംസാരിക്കാത്തതിന് കുടിയേറ്റക്കാരെയും താക്കറെ സഹോദരന്മാർ ലക്ഷ്യമിടുന്നതിനിടയിലാണ് ഉജ്ജ്വൽ നികത്തിൻ്റെ പ്രതികരണം.

മറാഠിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ താൻ ചിരിക്കാൻ തുടങ്ങിയെന്നും പിന്നാലെ പ്രധാനമന്ത്രിയും ചിരിച്ചെന്നും നികം പറഞ്ഞു. തൻ്റെ വളർച്ചയ്ക്ക് ഹിന്ദി സഹായിച്ചിട്ടുണ്ടെന്നും താൻ സന്ദർശിക്കുന്ന ഏത് സംസ്ഥാനത്തെയും പ്രാദേശിക ഭാഷ പഠിക്കാൻ ഇപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുംബൈയിൽ മറാഠി സംസാരിക്കാത്തവരെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

Related Posts