പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മുംബൈയിലെ യാരി റോഡ് പ്രദേശത്തെ ഗംഗാ ഭവനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 കോടി രൂപയുടെ തട്ടിപ്പ് കേസിൽ രാജസ്ഥാൻ – മുംബൈ പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്.

മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുത്തതായി ഡോ. അജയ് മുര്‍ദിയ നൽകിയ പരാതിയിൽ പറയുന്നു. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ഡോ. അജയ് മുര്‍ദിയ പരാതിയില്‍ പറയുന്നു. വിക്രം ഭട്ട്, ഭാര്യ, മകള്‍ ഉള്‍പ്പെടെ മറ്റ് ആറ് പേര്‍ക്കുമെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ പോലീസും രാജസ്ഥാന്‍ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെ ഭാര്യാസഹോദരിയുടെ വീട്ടില്‍നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്.

Related Posts