കർണാടക മെഡിക്കൽ പിജി: അപേക്ഷ 15 വരെ; കേരളീയർക്കും അപേക്ഷിക്കാം
2026 ലെ നീറ്റ്-പിജിയിൽ 50-ാം പെർസൻലെങ്കിലും നേടിയ കേരളീയർക്ക് കർണാടകയിലെ മെഡിക്കൽ പിജി ജനറൽ സീറ്റുകളിലേക്ക് 15നു രാവിലെ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. സംവരണം കർണാടക സ്വദേശികൾക്കു മാത്രം. കർണാടകയിലെ സർക്കാർ, എയ്ഡഡ് മെഡിക്കൽ കോളജുകളിലെ സീറ്റുകൾ, സ്വകാര്യ /ന്യൂനപക്ഷ കോളജുകളിലെ സർക്കാർ സീറ്റുകൾ, സ്വകാര്യ കോളജുകളിലെ സ്വകാര്യ സീറ്റുകൾ, സ്വകാര്യ സർവകലാശാലകളിലെ സീറ്റുകൾ എന്നിവ ഈ സിലക്ഷനിൽപ്പെടും. കർണാടക എക്സാമിനേഷൻ അതോറിറ്റിക്ക് ആണ് സ്ട്രേ വേക്കൻസി റൗണ്ടടക്കം,
നടൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു
നടൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി.സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിതാവ് പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ ലൈലാബീഗം പുസ്തകം രചിച്ചിട്ടുണ്ട്. പരേതനായ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്.മക്കൾ: സജിത്ത്, സോജ.സഹോദരങ്ങൾ: പരേതനായ ഷാനവാസ്, റസിയ, റിത.
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും ജിബിടി ആശുപത്രി അധികൃതർ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ഏകദേശം അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടവിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയും ദേശീയ
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു
പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. രാഹുലിനെ ബാരാഖംബ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വിട്ടയച്ചത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച
വാഹന മോഡിഫിക്കേഷന് പച്ചക്കൊടി; ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്ക് അനുമതി
യുഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ശ്രദ്ധ നേടിയ വാഹന മോഡിഫിക്കേഷന് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ അനുമതി. മോട്ടോർ വാഹന വകുപ്പിൻ്റെ മുൻകൂർ അനുമതിയോടെ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താനാണ് സർക്കാർ ഉത്തരവ്. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഞ്ചിൻ, ഷാസി, പ്രൊപ്പൽഷൻ സംവിധാനം എന്നിവയിൽ മാറ്റം വരുത്തുന്നതിനും വാഹനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുമാണ് അനുമതി. എല്ലാ മാറ്റങ്ങൾക്കും രേഖാമൂലം മുൻകൂർ അനുമതി വാങ്ങണം. വാഹനത്തിൻ്റെ നിറം മാറ്റാനും അനുമതിയുണ്ട്.
സമന്വയ ‘ഓണവിരുന്ന്-2026’ ൽ ‘ശ്രീ മുത്തപ്പ ചരിതം’ നൃത്ത സംഗീത ശില്പം അരങ്ങേറി
സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഷെട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ നടന്ന ‘ഓണവിരുന്ന് 2026’ വേദിയിൽ, സമന്വയ ദാസറഹള്ളി ഭാഗ് അംഗങ്ങൾ അവതരിപ്പിച്ച ‘ശ്രീ മുത്തപ്പ ചരിതം’ എന്ന നൃത്ത സംഗീത ശില്പം ശ്രദ്ധേയമായി. ദാസറഹള്ളി ഭാഗിലെ ആറ് വയസ്സുമുതൽ അറുപത് വയസ്സുവരെയുള്ള കുട്ടികളും മുതിർന്നവരും ഒരുമിച്ച് അണിനിരന്നാണ് ഈ മനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വിവിധ പ്രായക്കാരുടെ കൂട്ടായ്മയും കലാപരമായ മികവും അവതരണത്തിന് വേറിട്ട ഭംഗി നൽകി. ശ്രീ
പ്രതിഷേധാഗ്നി: ദില്ലിയിലെ പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ സംഘർഷാവസ്ഥയിലേക്ക്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാക്കളെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ പരിസരത്ത് പ്രതിഷേധം തുടർന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുൽ
കലാകൈരളി ഓണാഘോഷം വർണാഭമായി ആഘോഷിച്ചു
സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷമായ ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിപുലമായി ആഘോഷിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് മുഖ്യാതിഥിയായി പങ്കെടുത്തു. കലാകൈരളി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പാലക്കാട് അച്ചുതൻകുട്ടി നായരും സംഘവും ഒരുക്കിയ പരമ്പരാഗത ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ബൽറാമും കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാലും നയിച്ച
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന് സമീപം പടക്കം പൊട്ടിത്തെറിച്ചു; നടൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിൻ്റെ ‘ബെയിൽ (Bail)’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ശിവരാജ് കുമാറിൻ്റെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ ‘ബെയിൽ’ എന്ന ചിത്രത്തിൻ്റെ പ്രമോഷനിടെയായിരുന്നു സംഭവം. തിയറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ താരത്തിന് സമീപത്തായി പടക്കം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെയും ശിവരാജ് കുമാർ പ്രമോഷൻ പരിപാടി തുടർന്നു. ആരാധകരുമായും തിയറ്റർ അധികൃതരുമായും അദ്ദേഹം സംസാരിച്ചു. ചിത്രത്തിൻ്റെ പ്രമോഷൻ ടൂറിൻ്റെ ഭാഗമായി ‘ബെയിൽ’ ടീമാണ്
ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി ശ്യാം സുന്ദർ; മുസ്‌ലിം ഇതര സമുദായത്തിൽ നിന്ന് ആദ്യമായി ഒരാൾ
മുസ്‌ലിം ഇതര സമുദായത്തിൽ നിന്നുള്ള ഒരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിച്ച് മുസ്‌ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പുതിയ ചുമതല. ‘ഒരാൾക്ക് ഒരു പദവി’ നയം സംസ്ഥാന നേതൃത്വത്തിലും നടപ്പാക്കിയതിൻ്റെ ഭാഗമായി ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ശ്യാം സുന്ദർ നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായും സിപിഎം നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. 2009ലാണ് അദ്ദേഹം ലീഗിലെത്തിയത്.