സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷമായ ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിപുലമായി ആഘോഷിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് മുഖ്യാതിഥിയായി പങ്കെടുത്തു.
കലാകൈരളി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പാലക്കാട് അച്ചുതൻകുട്ടി നായരും സംഘവും ഒരുക്കിയ പരമ്പരാഗത ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ബൽറാമും കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാലും നയിച്ച മെഗാ മ്യൂസിക്കൽ ഷോയും ശ്രദ്ധേയമായി.
കേരളീയ പാരമ്പര്യവും കലയും സംഗീതവും സമന്വയിപ്പിച്ച ഓണോത്സവം-2026 ബെംഗളൂരുവിലെ മലയാളി സമൂഹത്തിന് വേറിട്ട ഓണാനുഭവമായി.