കർണാടക നായർ സർവീസ് സൊസൈറ്റി വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘ദൃശ്യവിസ്മയം’ സി എം ആർ ഐ ടി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ തുടങ്ങി.
മഹദേവപുര എം എൽ എ മഞ്ജുള ലിംബവല്ലി, മുൻ മന്ത്രി അരവിന്ദ് ലിംബവല്ലി, കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, എം കെ ഗ്രൂപ്പ് ഉടമസ്ഥൻ കൃഷ്ണമൂർത്തി, ഫോഴ്സ് ജി ഡബ്ല്യു സെക്രട്ടറിയും വിശിഷ്ട സേവ മെഡൽ ജേതാവുമായ ബ്രിഗേഡിയർ സന്ദീപ് കുമാർ, പീസ് ഓഫ് ലൈഫ് ട്രസ്റ്റിൻ്റെ ഡോ. സോബി സാബു എന്നിവർ മുഖ്യാതിഥികളായി എത്തി. പൊതുപരിപാടികൾക്ക് ശേഷം അയ്യപ്പ ചരിതം എന്ന നൃത്തനാടകവും മെഗാ മ്യൂസിക് ലൈവ് എന്നിവ അരങ്ങേറി.
കരയോഗം പ്രസിഡണ്ട് പത്മകുമാർ.എ.എസ്, സെക്രട്ടറി പുരുഷോത്തമൻ.പി.എൻ, കുടുംബസംഗമം കൺവീനർ ലത മേനോൻ, ജോയിൻ്റ് കൺവീനർമാരായ ചന്ദ്രശേഖർ.സി.എസ്, അജിത് പിള്ള, മഹിളാ വിഭാഗം ‘ഗൃഹലക്ഷ്മി’ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.