നീലഗിരിയിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചു; കാർ യാത്രക്കാരന് ദാരുണാന്ത്യം
നീലഗിരിയിൽ കൂറ്റൻ പാറക്കല്ല് കാറിന് മുകളിലേക്ക് പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടം. ചടങ്ങിൽ പങ്കെടുക്കുന്നതിനായി മേട്ടുപ്പാളയത്തെ ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുകയായിരുന്നു കൃഷ്ണമൂർത്തിയും കുടുംബവും. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മകനാണ് വാഹനം ഓടിച്ചിരുന്നത്. മുൻവശത്തെ ഇടതുവശത്തിരുന്ന കൃഷ്ണമൂർത്തിയുടെ ഭാഗത്തേക്കാണ് പാറ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനും മറ്റ് യാത്രക്കാരും
കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്സ് സർവീസിന് തുടക്കം; ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ
കെഎസ്ആർടിസിയുടെ പുതിയ കാർഗോ ലോജിസ്റ്റിക്സ് സർവീസിന് തുടക്കമായി. ഗതാഗതമന്ത്രി സി.പി. ജോൺ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളിലാണ് കാർഗോ സർവീസ് ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സേവനം വിപുലീകരിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നിലവിലുള്ള ലോജിസ്റ്റിക്സ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയ ഫ്ലീറ്റായി കെഎസ്ആർടിസിയുടെ കാർഗോ വിഭാഗത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; രജിസ്ട്രേഷൻ ഇന്ന് മുതൽ
പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തിയവർക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷം പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ് കാർഡിന് അർഹത. കാർഡിനുള്ള രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് രാവിലെ 11 മുതൽ പ്രവർത്തനം ആരംഭിച്ചു. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയും സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം. മൂന്ന് വർഷത്തെ കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. തിരുവനന്തപുരത്തെ
11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസെടുത്തു
11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയെ തുടർന്ന് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതിൻ്റെ സൂചനകൾ ലഭിച്ചതായാണ് വിവരം. നിഷ റാഫേലിനെതിരെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ
ഗ്യാനേഷ് കുമാറിനെതിരായ പഴയ കേസുകളിൽ വിജിലൻസ് പുനഃപരിശോധന; മൂന്ന് ദിവസത്തിനകം റിപ്പോർട്ട്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പഴയ കേസുകളിൽ വിജിലൻസ് പുനഃപരിശോധന ശക്തമാക്കി. നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ച കെഎസ്ടിപിയുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്. കോഴിക്കോട് രജിസ്റ്റർ ചെയ്ത കെഎസ്ടിപി കേസുകളിലെ പഴയ രേഖകളും മൊഴികളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളാണിത്. നേരത്തെ നടത്തിയ അന്വേഷണത്തിൽ അഴിമതിക്ക് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസുകൾ അവസാനിപ്പിച്ചിരുന്നു. പതിബെൽ കമ്പനിയുടെ പ്രോജക്ട്
പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു
ഇന്ത്യൻ സിനിമയിലെ പ്രമുഖ നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ 5.20ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടർമാർ ഏകദേശം 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഹിന്ദി, മറാത്തി സിനിമകളിൽ
എസ്ഐആർ വിവാദം: ബെംഗളൂരുവിൽ ഇന്ന് ജനകീയ വിചാരണ; അഭിജീത് ദിപ്കെ പങ്കെടുക്കും
എസ്ഐആറിൻ്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ബെംഗളൂരുവിൽ ഇന്ന് ജനകീയ വിചാരണ (പീപ്പിൾസ് ട്രൈബ്യൂണൽ) സംഘടിപ്പിക്കും. രാവിലെ 10.30ന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധ പരിപാടി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അശുതോഷ് രംഗ്, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുക്കും. കർണാടകയിൽ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരുടെ എഎസ്ഡിഡിഒ പട്ടികയിലുള്ള 1.08 കോടി പേരിൽ അർഹരായവരെ അന്തിമ
ദസറ-പൂജാ അവധി: കേരളത്തിലേക്ക് 70-80 സ്പെഷൽ ബസുകൾ; 700 സർവീസുകളുമായി കർണാടക ആർടിസി
ദസറ, പൂജാ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 700 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഒക്ടോബർ 16 മുതൽ 26 വരെ കേരളത്തിലേക്ക് 70 മുതൽ 80 വരെ സ്പെഷൽ സർവീസുകൾ നടത്തും. മൈസൂരു കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ എച്ച്.ടി. വീരേഷാണ് ഇക്കാര്യം അറിയിച്ചത്. അവധി കാലത്ത് മൈസൂരുവിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ദസറ ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ‘ഗിരിദർശിനി’,
സുരക്ഷിതമല്ലാത്ത കുഴൽക്കിണറുകൾ കണ്ടെത്തി നികത്താൻ പദ്ധതിയുമായി കർണാടക സർക്കാർ
ഉപയോഗശൂന്യവും സുരക്ഷിതമല്ലാത്തതുമായ കുഴൽക്കിണറുകൾ കണ്ടെത്തി നികത്താൻ കർണാടക സർക്കാർ പദ്ധതി തയ്യാറാക്കുന്നു. കൃഷിയിടങ്ങളിലും മറ്റും വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളിൽ കുട്ടികളടക്കം വീഴുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് നടപടി. ചെറുകിട ജലസേചന മന്ത്രി അജയ് ധരംസിങ് ആണ് ഇക്കാര്യം അറിയിച്ചത്. ജലസേചന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ ആദ്യഘട്ടത്തിൽ നികത്തും. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുഴൽക്കിണറുകളുടെ കണക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നോയിൽ അടിയന്തര ലാൻഡിങ്
പാറ്റ്നയിൽ നിന്ന് ലക്നോയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ആകാശത്ത് വെച്ച് മിന്നലേറ്റതിനെ തുടർന്ന് ലക്നോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സാഹചര്യം കണക്കിലെടുത്ത് നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിറ്റ് മുമ്പ് വിമാനം സുരക്ഷിതമായി ലക്നോയിൽ ഇറക്കി. സംഭവത്തിൽ