‘സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങരുത്’; മന്ത്രിമാർക്ക് ഡി.കെ.ശിവകുമാറിൻ്റെ മുന്നറിയിപ്പ്
Karnataka
0 min read
2.8k

‘സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങരുത്’; മന്ത്രിമാർക്ക് ഡി.കെ.ശിവകുമാറിൻ്റെ മുന്നറിയിപ്പ്

ഒക്ടോബർ 8, 2026
0

മന്ത്രിമാരെ ലക്ഷ്യമിട്ട് സ്റ്റിങ് ഓപ്പറേഷനുകൾ നടക്കാൻ സാധ്യതയുണ്ടെന്നും ഇത്തരം നീക്കങ്ങളിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മന്ത്രിസഭാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. മന്ത്രിസഭാ യോഗത്തിലാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം. സർക്കാർ, മന്ത്രിമാർ എന്നിവരുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ജാഗ്രത വേണമെന്നാണ് നിർദേശം. അതേസമയം, മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ബിജെപി നേതാക്കൾ ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തി. മന്ത്രിമാർക്ക് അഴിമതി നടത്തരുതെന്ന് പറയുന്നതിന് പകരം

Continue Reading
ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദി അനുകൂല മുദ്രാവാക്യം; യുവാവിന് മർദനം
India
0 min read
2.8k

ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദി അനുകൂല മുദ്രാവാക്യം; യുവാവിന് മർദനം

ഒക്ടോബർ 8, 2026
0

ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാൾക്ക് മർദനം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഡൽഹിയിൽ നടത്തുന്ന മൂന്നാം ദിവസത്തെ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിപക്ഷ പ്രവർത്തകർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ പ്രതിഷേധക്കാർക്കിടയിൽനിന്ന് ഒരാൾ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഒരു സംഘം ഇയാളെ വളഞ്ഞ് ചോദ്യം ചെയ്തു. പിന്നാലെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഇയാളെ മർദിക്കുകയുമായിരുന്നു.

Continue Reading
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി
Kerala
0 min read
2.8k

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി

ഒക്ടോബർ 8, 2026
0

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. സെപ്റ്റംബർ ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
2026ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്
World
1 min read
2.7k

2026ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്

ഒക്ടോബർ 8, 2026
0

കനേഡിയൻ കവയിത്രിയും എഴുത്തുകാരിയും പ്രബന്ധകാരിയുമായ ആൻ കാഴ്സണ് 2026ലെ സാഹിത്യ നൊബേൽ. 76കാരിയായ ആൻ കാഴ്സൺ ടൊറന്റോയിലാണ് ജനിച്ചത്. 2026ലെ സാഹിത്യ നൊബേൽ പ്രഖ്യാപനം സ്വീഡിഷ് അക്കാദമിയാണ് നടത്തിയത്. പുരസ്കാരത്തോടൊപ്പം 1.2 കോടി സ്വീഡിഷ് ക്രോണർ സമ്മാനത്തുകയായി ലഭിക്കും. ഗുഗ്ഗൻഹൈം, മക്-ആർതർ ഫെലോഷിപ്പുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേരത്തെ ആൻ കഴ്സണെ തേടിയെത്തിയിട്ടുണ്ട്. ക്ലാസിക്കൽ വിഷയങ്ങളെ ആധുനിക ജീവിതനിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള രചനാശൈലിയാണ് ഇവരുടേത്. കവിത, ഗദ്യം, പ്രബന്ധം, സംഭാഷണം,

Continue Reading
ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സിജെപിയുടെ പ്രതിഷേധ റാലി
Karnataka
0 min read
2.8k

ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സിജെപിയുടെ പ്രതിഷേധ റാലി

ഒക്ടോബർ 8, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി. നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്നും വോട്ടുകൾ ഒഴിവാക്കുന്നതിലൂടെ ‘വോട്ട് മോഷണം’ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനവികാരം മാറുന്നുവെന്ന തിരിച്ചറിവാണ് തങ്ങൾക്ക് അനുകൂലമല്ലാത്ത വോട്ടുകൾ ഒഴിവാക്കുന്നതിന് പിന്നിലെന്നും അഭിജീത് ആരോപിച്ചു. ‘ഒരു

Continue Reading
അമേരിക്കയിൽ OPT പരിശീലനത്തിന് 70,000 ഡോളർ ഫീസ്; നിർദേശം വിദേശ വിദ്യാർഥികളെ ബാധിച്ചേക്കും
World
1 min read
2.6k

അമേരിക്കയിൽ OPT പരിശീലനത്തിന് 70,000 ഡോളർ ഫീസ്; നിർദേശം വിദേശ വിദ്യാർഥികളെ ബാധിച്ചേക്കും

ഒക്ടോബർ 8, 2026
0

വാഷിങ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് ജോലി പരിചയം നേടാൻ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിയിൽ വൻ ഫീസ് ഏർപ്പെടുത്താൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർദേശം. എഫ്-1 വിസയിലുള്ള വിദ്യാർഥിയുടെ ആദ്യ OPT ശുപാർശയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ 70,000 ഡോളറും തുടർന്നുള്ള ശുപാർശകൾക്കും STEM OPT വിപുലീകരണത്തിനും 30,000 ഡോളറും നൽകണമെന്നാണ് നിർദേശം. നിലവിൽ നിർദേശിച്ചിരിക്കുന്ന ഫീസ് വിദ്യാർഥികളിൽ നിന്ന് നേരിട്ട്

Continue Reading
സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി എസ് കെ കെ എസ്സിൻ്റെ ‘വർണ്ണങ്ങൾ-2026’ സമാപിച്ചു
Association News
1 min read
2.6k

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി എസ് കെ കെ എസ്സിൻ്റെ ‘വർണ്ണങ്ങൾ-2026’ സമാപിച്ചു

ഒക്ടോബർ 8, 2026
0

സുവർണ്ണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച ‘വർണ്ണങ്ങൾ-2026’ ഓണാഘോഷം സെപ്റ്റംബർ 27ന് കൊത്തന്നൂർ സാം പാലസിൽ ആഘോഷപൂർവ്വം നടന്നു. പരിപാടിയുടെ ഭാഗമായി നിർധനരായ ഏഴ് യുവതീ യുവാക്കളുടെ സമൂഹവിവാഹം, പഠനസഹായം, ചികിത്സാസഹായം എന്നിവ നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20-ഓളം യുവതീ യുവാക്കളുടെ സമൂഹവിവാഹത്തിന് കൊത്തന്നൂർ സോൺ നേതൃത്വം നൽകി. മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി, കെ.ആർ. പുരം എം.എൽ.എ ബി.എ.ബസവരാജ്, ജോസ് ആലുക്കാസ്

Continue Reading
ബെംഗളൂരു നോർത്തിലെ റോഡുകളിൽ എഐ സർവയിലൂടെ കണ്ടെത്തിയത് 14,393 കുഴികൾ
Karnataka
1 min read
2.5k

ബെംഗളൂരു നോർത്തിലെ റോഡുകളിൽ എഐ സർവയിലൂടെ കണ്ടെത്തിയത് 14,393 കുഴികൾ

ഒക്ടോബർ 8, 2026
0

ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ 14,393 കുഴികൾ കണ്ടെത്തി. 2,493.5 കിലോമീറ്റർ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നടത്തിയ സർവേയിലാണ് കണക്കുകൾ പുറത്തുവന്നത്. ഡാഷ്‌ക്യാമുകൾ ഉപയോഗിച്ച് തത്സമയ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. സർവേയിൽ റോഡുകളുടെ ഉപരിതലാവസ്ഥ, കുഴികൾ, തകർന്ന ഭാഗങ്ങൾ, യൂട്ടിലിറ്റി ജോലികൾ മൂലം കേടായ റോഡുകൾ എന്നിവ പരിശോധിച്ചു. ആകെ റോഡ് ശൃംഖലയുടെ 82.1 ശതമാനം നല്ലതോ തൃപ്തികരമായതോ ആയ നിലയിലാണെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ.

Continue Reading
കബ്ബൺ പാർക്കിലും തവരേക്കരെയിലും ബിഎംടിസി ബസുകൾക്കായി പുതിയ സ്റ്റോപ്പുകൾ
Karnataka
1 min read
2.4k

കബ്ബൺ പാർക്കിലും തവരേക്കരെയിലും ബിഎംടിസി ബസുകൾക്കായി പുതിയ സ്റ്റോപ്പുകൾ

ഒക്ടോബർ 8, 2026
0

നഗരത്തിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി കബ്ബൺ പാർക്ക്, തവരേക്കരെ മെട്രോ സ്റ്റേഷനുകൾക്ക് സമീപം ബിഎംടിസി ബസുകൾക്കായി പുതിയ ബസ് സ്റ്റോപ്പുകൾ ഒരുക്കി. ഒക്ടോബർ 6 മുതലാണ് പുതിയ സ്റ്റോപ്പുകൾ നിലവിൽ വന്നത്. BMRCLയും ബിഎംടിസിയും സംയുക്തമായി നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷമാണ് സ്റ്റോപ്പ് അനുവദിച്ചത്. പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ, ചിന്നസ്വാമി സ്റ്റേഡിയം ഭാഗത്തെ എൻട്രൻസ് ‘B’ന് സമീപം പുതിയ സ്റ്റോപ്പ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ഭാഗത്തുനിന്ന്

Continue Reading
രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി ലഭിച്ചേക്കും
India
0 min read
2.8k

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി ലഭിച്ചേക്കും

ഒക്ടോബർ 8, 2026
0

രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൻ്റെ ആവശ്യം പരിഗണിച്ച് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കുമെന്ന് സൂചന. നാളെ 10 പ്രതിപക്ഷ നേതാക്കളെ രാഷ്ട്രപതിയെ കാണാൻ അനുവദിച്ചേക്കുമെന്നാണ് വിവരം. 15 നേതാക്കളടങ്ങിയ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 പേരെ മാത്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം രാഷ്ട്രപതി ഭവൻ ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം, സമാജ്‌വാദി പാർട്ടിയുമായി നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതായും പ്രതിപക്ഷ നേതാക്കൾ

Continue Reading