ദസറ, പൂജാ അവധിക്കാലയാത്ര; സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം വൈകുന്നു
ദസറ, പൂജാ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന മലയാളികൾക്ക് ആശങ്കയായി കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം വൈകുന്നു. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും റെയിൽവേയുടെ ഭാഗത്തുനിന്ന് ഇതുവരെ ആവശ്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം വർധിക്കാനിരിക്കെ ആവശ്യത്തിന് ട്രെയിനുകളില്ലാത്തത് മലയാളികളെ പ്രതിസന്ധിയിലാക്കുകയാണ്. നിലവിൽ ബെംഗളൂരു സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് തിരുവനന്തപുരം നോർത്തിലേക്ക്
സർജാപുര കരയോഗം കുടുംബസംഗമം “സർഗോത്സവം – 2026” ഒക്ടോബർ 10ന്
കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം – 2026” ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ സർജാപൂര റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷത വഹിക്കുന്ന യോഗം കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റ് ഭാരവാഹികൾ, ബോർഡ് ഡയറക്ടർമാർ, കരയോഗം പ്രതിനിധികൾ, മഹിളാ
എസ്.എസ്.എൽ.സി, പി.യു.സി വിജയികൾക്ക് അനുമോദനം
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് ബാംഗ്ലൂരിലെ ഷെട്ടിഹള്ളി DRLS പാലസിൽ നടന്ന ‘ഓണവിരുന്ന് 2026’ ആഘോഷ വേദിയിൽ ബാലഗോകുലം കുട്ടികളായ എസ്.എസ്.എൽ.സി, പി.യു.സി വിജയികളെ അനുമോദിച്ചു. ബാലഗോകുലം ദാസറഹള്ളി ഭാഗ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
കാൽവഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; കൈക്കുഴയ്ക്ക് പൊട്ടൽ
ടാൻസാനിയയിൽ കാൽവഴുതി വീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് പരിക്കേറ്റു. ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതുകൈക്കുഴയ്ക്ക് പൊട്ടലേറ്റ എംപി നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്ച രാവിലെ എൻ.കെ. പ്രേമചന്ദ്രൻ ഡൽഹിയിൽ എത്തും.പരിക്ക് ഭേദമാക്കാൻ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ഹൂതി ആക്രമണ ഭീഷണി; റിയാദ് സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഒക്ടോബർ 10 വരെ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. മേഖലയിൽ തുടരുന്ന സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് തീരുമാനം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം യാത്രാമധ്യേ
ഇന്ധനവില കുതിക്കുന്നു; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാനക്കമ്പനികളും സർചാർജ് കൂട്ടി
വിമാന ഇന്ധന വില വർധിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാരിൽനിന്ന് ഈടാക്കുന്ന ഇന്ധന സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും നിരക്ക് വർധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഒക്ടോബർ അഞ്ചിനാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന ചാർജ് വർധിപ്പിച്ചത്. ആഭ്യന്തര യാത്രകളിൽ ₹100 മുതൽ ₹350
ബെംഗളൂരുവിൽ വാഹനാപകടം; മലയാളി നഴ്സിന് ദാരുണാന്ത്യം
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി. (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ കുടിൽഗേറ്റ് ഭാഗത്ത് വെച്ച് രഞ്ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം
കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം; ഫോണിൽ വിളിച്ചെന്ന് അമ്മ
തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്നു വയസുള്ള മകൾ ധ്വനി എന്നിവരെയാണ് ഈ മാസം ആറാം തീയതി മുതൽ കാണാതായത്. ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.
ബാംഗ്ലൂർ കേരള സമാജം പീനിയ സോണിൻ്റെ ‘ഓണാഘോഷം 2K26’ ഡിസംബർ 6 ന്
ബാംഗ്ലൂർ കേരള സമാജം പീനിയ സോണിൻ്റെ ‘ഓണാഘോഷം 2K26’ വിപുലമായ പരിപാടികളോടെ ഡിസംബർ 6 ഞായറാഴ്ച സെന്റ് പോൾ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശയും വിവിധ കലാപരിപാടികളും ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരിക്കും. പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ്, സോഷ്യൽ മീഡിയ സ്റ്റാറും പിന്നണി ഗായികയുമായ ലക്ഷ്മി ജയൻ, ടോപ് സിംഗർ റോക്ക്‌സ്റ്റാർ കൗശിക്, പിന്നണി ഗായിക കീർത്തന ശബരിഷ് എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കും.
ഇന്ത്യ–വെസ്റ്റിൻഡീസ് രണ്ടാം ടി20 നാളെ റാഞ്ചിയിൽ
ഇന്ത്യ–വെസ്റ്റിൻഡീസ് അഞ്ച് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ റാഞ്ചിയിലെ ജെഎസ്‌സിഎ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറിയാണ് ലഖ്നൗവിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണിൻ്റെ ഫോമും ടീമിലെ സ്ഥാനവും