ബാംഗ്ലൂർ കേരള സമാജം പീനിയ സോണിൻ്റെ ‘ഓണാഘോഷം 2K26’ വിപുലമായ പരിപാടികളോടെ ഡിസംബർ 6 ഞായറാഴ്ച സെന്റ് പോൾ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശയും വിവിധ കലാപരിപാടികളും ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരിക്കും.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ്, സോഷ്യൽ മീഡിയ സ്റ്റാറും പിന്നണി ഗായികയുമായ ലക്ഷ്മി ജയൻ, ടോപ് സിംഗർ റോക്ക്‌സ്റ്റാർ കൗശിക്, പിന്നണി ഗായിക കീർത്തന ശബരിഷ് എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കും. ഒപ്പം, പ്രമുഖ കോമഡി ആർട്ടിസ്റ്റുകളായ മഹേഷ് കുഞ്ഞുമോൻ, അത്മജ് കോഴിക്കോട്, അർച്ചന കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിൽ ഹാസ്യപരിപാടികളും അരങ്ങേറുമെന്ന് ചെയർമാൻ ജോസ് പി പിയും കൺവീനർ ജയദേവനും അറിയിച്ചു..

Related Posts