ബാംഗ്ലൂർ കലാ സാഹിത്യ വേദി, ലോക്ഡൗൺ ആർട്സ് വർക്സുമായി ചേർന്ന് വൈറ്റ്ഫീൽഡ് ജാഗ്രിതി തിയേറ്ററിൽ വച്ച് ‘തുഷാഗ്നി’ നാടകം അരങ്ങേറി. നാടകത്തിൽ മുപ്പത്തിയൊൻപതോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചു. അനിൽ തിരുമംഗലം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൻ്റെ പത്താമത്തെ സ്റ്റേജ് ആയിരുന്നു അരങ്ങേറിയത്.

കലാമൂല്യമുള്ള, കലാപ്രകടനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുക എന്നത് ബാംഗ്ലൂർ കലാ സാഹിത്യ വേദിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് നാടക അവതരണത്തിന് ശേഷം നടന്ന യോഗത്തിൽ ബാംഗ്ലൂർ കലാ സാഹിത്യ വേദിയുടെ അധ്യക്ഷൻ ഹെറാൾഡ് ലെനിൻ പറഞ്ഞു. മുൻ എം എൽ എ ഐവാൻ നിഗ്ലി, എൽ സി എ എക്സിക്യുട്ടീവ് ഡയറക്ടർ എം അബ്‌ദുൾ സലാം, ഡി ജി എം (aerodrome operations) വി ജെ സതീഷ് ചന്ദ്രൻ, കുന്തലഹള്ളി കേരള സമാജം സെക്രട്ടറി അജിത് കോഡോത്ത്, ഗീത ശശികുമാർ, വിജി കൊല്ലം എന്നിവർ സംസാരിച്ചു. ശേഷം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും ഉപഹാരം നൽകി ആദരിച്ചു

Related Posts