ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ബാംഗ്ലൂർ പ്രവാസി മലയാളികൾക്ക് സ്വീകരണം നൽകുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നേതൃസംഗമം കെ പി സി സി ജനറൽ സെക്രട്ടറി ഡി കെ മോഹൻ ബാബു ഉത്ഘാടനം ചെയ്തു. ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് ജനറൽ കൺവീനർ വിനു.ജി അധ്യക്ഷത വഹിച്ചു.

കേരള സമാജം പ്രസിഡണ്ട് ഹനീഫ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, ലോക കേരള സഭ അംഗം റജികുമാർ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മനോജ്‌ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം രശ്മി കുമാരി, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലിജ ടി, ആല പഞ്ചായത്ത്‌ അംഗം സീമ ശ്രീകുമാർ, ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ല ചെയർമാൻ സജി തെക്കേതലക്കൽ, മഹിളാ കോൺഗ്രസ്സ് ചെങ്ങന്നൂർ ബ്ലോക്ക്‌ പ്രസിഡണ്ട് മറിയാമ്മ ചെറിയാൻ, മഹിളാ കോൺഗ്രസ്സ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി അനിത സജി, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, സോമരാജ്, രാജീവൻ, ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

കൈരളി ഗന്ധർവ്വ സംഗീതം ഫെയിം നന്ദലാൽ, അമ്പിളി, ഹൃതിക മനോജ്‌, കൃഷ്‌ണേന്ദു എന്നിവർ നയിച്ച ഗാനമേളയും അത്താഴ വിരുന്നും നടന്നു.

Related Posts