ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ സ്മൃതി ദിന അനുസ്മരണം ശ്രീനാരായണസമിതിയുടെ ആശാൻ സ്മൃതി മണ്ഡപത്തിൽ സമുചിതമായി ആചരിച്ചു.
സമിതി അങ്കണത്തിലുള്ള മഹാകവി കുമാരനാശാൻ സ്മാരകശില്പത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ആശാൻ പഠനകേന്ദ്രത്തിൻ്റെ ചെയർമാൻ വി കെ സുരേന്ദ്രൻ, കൃഷ്ണകുമാർ കടമ്പൂർ, പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം. കെ.രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ് എന്നിവർ ആശാൻ സമൂഹത്തിനു നൽകിയ സംഭാവനകളെ അനുസ്മരിച്ചു.
വത്സല മോഹൻ, ദീപ അനിൽ, സലീല മോഹൻ, സിന്ദുസുധീഷ്, ഗിരിജ സുഗതൻ തുടങ്ങിയവർ ആശാൻ്റെ വിവിധ കവിതകൾ ആലപിച്ചു. ചടങ്ങുകൾക്ക് വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരൻ, ലോലമ്മ സത്യവാൻ, ആശാൻ പഠനകേന്ദ്രം വൈസ് ചെയർ പേഴ്സൺ, ജ്യോതിശ്രീ സത്യവാൻ , മെമ്പർ ഇന് ചാർജുമാരായ സത്യവാൻ, സദാശിവൻ മുതലായവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ അനുസ്മരണ സമ്മേളനം പര്യവസാനിച്ചു.