കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബെംഗളൂരുവിൻ്റെ വാർഷിക ദിനാഘോഷം ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെന്ററിൽവച്ച് ഭംഗിയായി നടന്നു. ചടങ്ങ് മുൻ കേരള ചീഫ് സെക്രട്ടറിയും നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.ജയകുമാർ IAS ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ “മിസൈൽ വനിത” ഡോ.ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. കൂടാതെ ആറാട്ട് ബിൽഡേഴ്സ് ചെയർമാൻ ടോണി വിൻസെൻറ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡണ്ട് അർജുൻ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശനോജ് പൊതുവാൾ സ്വാഗതം പറഞ്ഞു, വരുൺ.പി നന്ദിയും രേഖപ്പെടുത്തി.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി സന്തോഷ് കീഴാറ്റൂരിൻ്റെ “പെൺ നടൻ” നാടകം അരങ്ങേറി. അതോടൊപ്പം സുധീർ പറവൂരിൻ്റെ സ്റ്റാൻഡ്-അപ്പ് കോമഡിയും പ്രേക്ഷകരെ രസിപ്പിച്ചു. ചടങ്ങിൻ്റെ ഭാഗമായി സംഘടനയുടെ ആദ്യ ഇ-മാഗസിൻ പ്രകാശനവും നടത്തി.

