സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കലാസന്ധ്യയും ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷം ”ഓണവിരുന്ന് 2025” നോട്ടീസിൻ്റെ പൂജാ ചടങ്ങ് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്നു. പൂജകൾക്ക് ശേഷം നോട്ടീസ് മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി ഓണാഘോഷ സംഘാടകർക്ക് നൽകി.

Related Posts