പാസ്പോർട്ട് വിട്ടുനൽകാനും വിദേശത്ത് പോകാൻ അനുവദിക്കാനും ആവശ്യപ്പെട്ട് വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗബിൻ ഷാഹിറിനെ മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്ത‌ത്.

കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 40 ശതമാനം ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത്‌ 7 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 7 കോടി രൂപ സിനിമയ്ക്ക് വേണ്ടി നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Related Posts