കോഴിക്കോട് സബ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണിയെ തുടർന്ന് കേരളത്തിലെ നാല് ജില്ലകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. നാല് വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങാൻ സാദ്ധ്യതയുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്ഫോർമറിൻ്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും എന്നതിനാലാണ് വൈദ്യുതി ഭാഗികമായി മുടങ്ങുന്നത് . അറ്റകുറ്റപണികൾ തീർക്കാനുള്ളജോലികൾ പൂർത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.