സംസ്ഥാനത്ത് എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. എബോള ബാധിത രാജ്യങ്ങളായ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണം.
യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, തലവേദന, ക്ഷീണം, പേശീവേദന, രക്തസ്രാവം, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരും ലോകാരോഗ്യ സംഘടനയും നിർദ്ദേശിക്കുന്ന രാജ്യങ്ങളില്‍ നിന്നു എത്തുന്നവര്‍ക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.