പെട്രോളിനും ഡീസലിനും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ. സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ഹാസൻ പറഞ്ഞു. പൗരന്മാരില്‍നിന്ന് മാത്രം ത്യാഗം പ്രതീക്ഷിക്കരുതെന്നും സ‍ർക്കാരുകള്‍ സാമ്പത്തിക ഭാരം പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേ‍ർക്കണം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള സംസ്ഥാന നികുതികള്‍ കുറയ്ക്കണം. ട്രെയിൻ, മെട്രോ, ബസ് നിരക്കുകളും കുറയ്ക്കണം. അതുവഴി സ്വകാര്യ വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആളുകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts