തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വന്‍ വാഗ്ദ്ധാനവുമായി എഐഎഡിഎംകെ. അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പഴനിസ്വാമിയാണ് ധനസഹായ പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ വിലക്കയറ്റം കാരണം പൊറുതിമുട്ടുകയാണെന്നും ഇതില്‍ നിന്ന് ഒരു ആശ്വാസം എന്ന നിലയിലാണ് ധനസഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ പുറത്തിറക്കിയ മൂന്നാമത്തെ പ്രകടന പത്രികയിലാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ 10,000 രൂപയായി ഉയര്‍ത്തുമെന്നും പാര്‍ട്ടി വാഗ്ദ്ധാനം നല്‍കുന്നു.

Related Posts