ജമ്മു കാശ്മീർ പുഞ്ചിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും പ്രകോപനമില്ലാതെ വെടിയുതിർത്തുവെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.ഇതിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ ഭാഗത്ത് വെടിവയ്‌പിൽ ആളപായമൊന്നും ഉണ്ടായതായി ഇന്ത്യൻ സൈന്യം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ സ്ഫോടനത്തിലും തുടർന്നുള്ള വെടിവയ്‌പിലും 5 ശത്രു സൈനികർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പാക്കിസ്ഥാൻ സൈന്യം ഏപ്രിൽ 1ന് നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയതിനെത്തുടർന്ന് കൃഷ്‌ണഘാട്ടി മേഖലയിൽ കുഴിബോംബ് സ്ഫോടനമുണ്ടായി. തുടർന്ന് പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

Related Posts