തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം.എൽ.എ, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്ന് അൻവർ സമൂഹമാധ്യമത്തിൽ കൂടെയാണ് ആദ്യം അറിയിച്ചത്. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരുമെന്ന നിലയിലാണ്. ഇത് മറികടക്കാനാണ് രാജി ചർച്ചകൾക്ക് പിന്നിൽ.

കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്‍റെ സംസ്ഥാന കോർഡിനേറ്റർ പദവിയിൽ പ്രവർത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിനു എം.പിമാരായ മഹുവ മൊയ്തു സുസ്മിത ദേവ്, എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയയെന്നും വിവരമുണ്ട്.

Related Posts