കാസർ കോട്ടെ കുമ്പളയിൽ പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവറിന്‍റെയും മഹറുഫയുടെയും മകനായ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽ വച്ചാണ് പിസ്‌തയുടെ തോട് കഴിച്ചത്. തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ വായിൽ നിന്നും പിസ്‌തയുടെ തോടിൻ്റെ കഷണം പുറത്തെടുത്ത ശേഷം ഉടൻ തന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഡോക്‌ടർ പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഇവരെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടു. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ഒരാഴ്ച‌ മുമ്പാണ് പ്രവാസിയായ അൻവർ ഗൾഫിലേക്ക് പോയത്. മരണപ്പെട്ട അനസിനു ആയിഷു എന്ന ഒരു സഹോദരിയുമുണ്ട് .

Related Posts