സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെ ഭാഗത്ത് നിന്നാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെങ്കിലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ സിപിഎം ജില്ലാ സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചലച്ചിത്ര താരം ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
പൊതുസമ്മേളനത്തിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. കുറച്ച് വോട്ടും സീറ്റും ലഭിക്കാനായി യുഡിഎഫ് വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നു. തൃശൂരിൽ ബിജെപി വിജയിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിൻ്റെ ഭാഗമായാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ കോണ്‍ഗ്രസിനു കിട്ടിയ 86,000ത്തോളം വോട്ടാണ് 2024 ൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മുഖ്യമന്ത്രി പറഞ്ഞു.