ടാൻസാനിയയിൽ കാൽവഴുതി വീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് പരിക്കേറ്റു. ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതുകൈക്കുഴയ്ക്ക് പൊട്ടലേറ്റ എംപി നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്ച രാവിലെ എൻ.കെ. പ്രേമചന്ദ്രൻ ഡൽഹിയിൽ എത്തും.
പരിക്ക് ഭേദമാക്കാൻ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.