ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി. (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ കുടിൽഗേറ്റ് ഭാഗത്ത് വെച്ച് രഞ്ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Posts