നഗരത്തിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി കബ്ബൺ പാർക്ക്, തവരേക്കരെ മെട്രോ സ്റ്റേഷനുകൾക്ക് സമീപം ബിഎംടിസി ബസുകൾക്കായി പുതിയ ബസ് സ്റ്റോപ്പുകൾ ഒരുക്കി. ഒക്ടോബർ 6 മുതലാണ് പുതിയ സ്റ്റോപ്പുകൾ നിലവിൽ വന്നത്. BMRCLയും ബിഎംടിസിയും സംയുക്തമായി നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷമാണ് സ്റ്റോപ്പ് അനുവദിച്ചത്.

പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ, ചിന്നസ്വാമി സ്റ്റേഡിയം ഭാഗത്തെ എൻട്രൻസ് ‘B’ന് സമീപം പുതിയ സ്റ്റോപ്പ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ഭാഗത്തുനിന്ന് എത്തി അനിൽ കുംബ്ലെ സർക്കിൾ വഴി ശാന്തിനഗറിലേക്ക് പോകുന്ന ബസുകൾക്കാണ് ഇത് ഉപയോഗിക്കാനാകുക. അനിൽ കുംബ്ലെ സർക്കിൾ ഭാഗത്തുനിന്ന് രാജ്ഭവനിലേക്ക് പോകുന്ന ബസുകൾക്കായി എൻട്രൻസ് ‘C’ന് സമീപവും പുതിയ സ്റ്റോപ്പ് ഒരുക്കിയിട്ടുണ്ട്.

ഉടൻ സർവീസ് ആരംഭിക്കാനിരിക്കുന്ന പിങ്ക് ലൈനിലെ തവരേക്കരെ മെട്രോ സ്റ്റേഷനിലും പുതിയ ബസ് സ്റ്റോപ്പ് ഏർപ്പെടുത്തി. ഡയറി സർക്കിളിൽ നിന്ന് ബന്നാർഘട്ടയിലേക്ക് പോകുന്ന ബസുകൾക്കും ജയദേവ ആശുപത്രിയിൽ നിന്ന് ഡയറി സർക്കിളിലേക്ക് പോകുന്ന ബസുകൾക്കുമാണ് പുതിയ സ്റ്റോപ്പ് പ്രയോജനപ്പെടുക.

Related Posts