ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസിൻ്റെ ബസ്സിൽ തീപിടിച്ചു. മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

ഡ്രൈവർ ബസിൽ തീ പടരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്.

യാത്രക്കാരെ ഇറക്കിയപ്പോഴേക്കും തീ ആളിപടരുകയാണുണ്ടായത് ബസിന്‍റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. പിന്നീട് യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയാണ് ചെയ്തത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Related Posts