തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അരുണിൻ്റെ മൃതദേഹമാണ് വാമനപുരം നദിയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിത്. നദിയുടെ സമീപത്ത് നിന്ന് അരുണിൻ്റെ സ്‌കൂട്ടർ കണ്ടെടുത്തു. നദിയിൽ മുങ്ങിമരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് നിഗമനം.