ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ബാഡ്‌മിൻ്റൺ ഏഷ്യ മിക്സ‌ഡ് ടീം ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുന്നതായി ബാഡ്‌മിൻ്റൺ താരം പി.വി സിന്ധു അറിയിച്ചു. പരിക്കിനെത്തുടർന്ന് പിന്മാറുന്നതെന്നാണ് ബാഡ്മിൻ്റണ്‍ താരം സാമൂഹികമാധ്യമങ്ങളിൽ അറിയിച്ചത്. ഗുവാഹാട്ടിയിലെ പരിശീലനത്തിനിടെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് താരത്തിന് പരിക്കേറ്റത്.

പരിശീലനത്തിനിടെ പിൻതുടയിലെ ഞരമ്പിൽ പിടുത്തം അനുഭവപ്പെടുകയായിരുന്നു. എം.ആർ.ഐ. പരിശോധനയിൽ പൂർവസ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് വ്യക്തമായി. അതേ തുടർന്നാണ് ടീമിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ബാഡ്മിൻ്റണ്‍ താരം അറിയിച്ചു.

Related Posts