കനേഡിയൻ കവയിത്രിയും എഴുത്തുകാരിയും പ്രബന്ധകാരിയുമായ ആൻ കാഴ്സണ് 2026ലെ സാഹിത്യ നൊബേൽ. 76കാരിയായ ആൻ കാഴ്സൺ ടൊറന്റോയിലാണ് ജനിച്ചത്. 2026ലെ സാഹിത്യ നൊബേൽ പ്രഖ്യാപനം സ്വീഡിഷ് അക്കാദമിയാണ് നടത്തിയത്. പുരസ്കാരത്തോടൊപ്പം 1.2 കോടി സ്വീഡിഷ് ക്രോണർ സമ്മാനത്തുകയായി ലഭിക്കും. ഗുഗ്ഗൻഹൈം, മക്-ആർതർ ഫെലോഷിപ്പുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേരത്തെ ആൻ കഴ്സണെ തേടിയെത്തിയിട്ടുണ്ട്.
ക്ലാസിക്കൽ വിഷയങ്ങളെ ആധുനിക ജീവിതനിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള രചനാശൈലിയാണ് ഇവരുടേത്. കവിത, ഗദ്യം, പ്രബന്ധം, സംഭാഷണം, വിവർത്തനം തുടങ്ങിയ വ്യത്യസ്ത സാഹിത്യരൂപങ്ങളെ കൂട്ടിച്ചേർക്കുന്നതാണ് കാഴ്സൻ്റെ രചനാശൈലിയുടെ പ്രത്യേകത. പുരാതന ഗ്രീക്ക്-റോമൻ സാഹിത്യത്തിലെ കഥകളും ആശയങ്ങളും സമകാലിക ജീവിതവുമായി ബന്ധിപ്പിച്ച് പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിലും അവർ ശ്രദ്ധേയയാണ്.
‘Eros the Bittersweet’, ‘Autobiography of Red’, ‘Men in the Off Hours’, ‘Norma Jeane Baker of Troy’ എന്നിവയാണ് കാഴ്സൻ്റെ ശ്രദ്ധേയമായ കൃതികളിൽ ചിലത്. പുരാതന ഗ്രീക്ക് സാഹിത്യത്തെ ആഴത്തിൽ പഠിച്ചിട്ടുള്ള കാഴ്സൺ കവിതയ്ക്കും പ്രബന്ധത്തിനും പുറമെ ക്ലാസിക്കൽ കൃതികളുടെ വിവർത്തനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകായിയായിരുന്നു സാഹിത്യ നൊബേൽ ജേതാവ്.