കേരളത്തിൽ നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്
Kerala
0 min read
2.9k

കേരളത്തിൽ നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

ഒക്ടോബർ 16, 2026
0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പ്രിയദർശിനി ബസ് സർവീസുകൾ മൂലമുണ്ടായ നഷ്ടം പരിഹരിക്കുക, മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസുടമകളുടെ വിവിധ സംഘടനകളുടെ ഏകോപന യോഗത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.

Continue Reading
ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ
Association News
0 min read
2.4k

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ഒക്ടോബർ 16, 2026
0

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ ലീഡേഴ്‌സ് മീറ്റ് മടിവാളയിലെ സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്നു. മുഖ്യ രക്ഷാധികാരി സി കെ നൗഷാദ് ബൊമ്മനഹള്ളി ലീഡേഴ്‌സ് കൗൺസിൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാദിർഷ ജയനഗർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ട്രെന്റ് സ്റ്റേറ്റ് ട്രെയ്നർ ഷംസാദ് സലീം ബാംഗ്ലൂർ നഗരത്തിൽ പ്രാദേശിക തലങ്ങളിൽ സാധ്യമാവുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു. കൾച്ചറൽ സെന്ററിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ വിവിധ

Continue Reading
പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
Kerala
0 min read
2.7k

പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ഒക്ടോബർ 16, 2026
0

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ കേസിൽ വിജിലൻസ് അന്വേഷണം മുന്നോട്ടുപോവുകയാണ്. ഇ.ഡി നോട്ടിസ് കൂടി ലഭിച്ചതോടെ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുടെ അന്വേഷണം പിണറായി

Continue Reading
നവരാത്രി: ഒക്ടോബർ 19ന് കേരളത്തിൽ പൊതുഅവധി
Kerala
0 min read
2.9k

നവരാത്രി: ഒക്ടോബർ 19ന് കേരളത്തിൽ പൊതുഅവധി

ഒക്ടോബർ 16, 2026
0

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച കേരളത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. ഒക്ടോബർ 18 ഞായറാഴ്ച പൊതു അവധിയാണ്. തുടർന്ന് 19ന് ദുർഗാഷ്ടമി, 20ന് മഹാനവമി,

Continue Reading
കർണാടകയിൽ ബസ് നിരക്ക് വീണ്ടും വർധിച്ചേക്കും; ബിഎംടിസിക്ക് 40% വരെ വർധിപ്പിക്കാൻ ശിപാർശ
Karnataka
0 min read
2.9k

കർണാടകയിൽ ബസ് നിരക്ക് വീണ്ടും വർധിച്ചേക്കും; ബിഎംടിസിക്ക് 40% വരെ വർധിപ്പിക്കാൻ ശിപാർശ

ഒക്ടോബർ 16, 2026
0

കർണാടകയിൽ സർക്കാർ ബസ് നിരക്കുകൾ വർധിപ്പിക്കാൻ പൊതുഗതാഗത ഫെയർ റെഗുലേറ്ററി കമ്മിറ്റി ശിപാർശ ചെയ്തു. ബിഎംടിസി ബസുകളിൽ 40 ശതമാനം വരെയും കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ബസുകളിൽ 25 ശതമാനവും നിരക്ക് വർധിപ്പിക്കാനാണ് നിർദേശം. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിക്കായി 2023 ജൂൺ മുതൽ 2026 ജൂലൈ വരെ 20,956 കോടി രൂപ ചെലവഴിച്ചപ്പോൾ സർക്കാർ 15,305 കോടി രൂപ മാത്രമാണ് തിരിച്ചുനൽകിയത്. 5,651 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നാണ്

Continue Reading
ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്
India
1 min read
2.8k

ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

ഒക്ടോബർ 16, 2026
0

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), ഭാര്യയും മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുമായ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അസ്‌ലം. സംഭവത്തിന് മുമ്പ്

Continue Reading
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ടി20 നാളെ ബെംഗളൂരുവിൽ
Sports
0 min read
2.9k

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ടി20 നാളെ ബെംഗളൂരുവിൽ

ഒക്ടോബർ 16, 2026
0

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നിർണായക അഞ്ചാം മത്സരം 2026 ഒക്ടോബർ 17 ശനിയാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങൾക്കുശേഷം ഇരുടീമുകളും 2–2 എന്ന നിലയിലാണ്. ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 24 റൺസിന് ജയിച്ചതോടെയാണ് പരമ്പര ആവേശകരമായ നിർണായക മത്സരത്തിലേക്ക് നീങ്ങിയത്.

Continue Reading
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ആർ.ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തു
India
1 min read
2.7k

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ആർ.ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തു

ഒക്ടോബർ 16, 2026
0

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കേസെടുത്തത്. ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന പ്രതിഷേധങ്ങളെ മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നയാളുടെ വെപ്രാളത്തോടും താണ്ഡവത്തോടും ഉപമിച്ചായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം.

Continue Reading
കർണാടകയിൽ 226 താലൂക്കുകൾ വരൾച്ചാബാധിതം; 60,000 കോടിയുടെ നഷ്ടമെന്ന് ഉപമുഖ്യമന്ത്രി
Karnataka
0 min read
2.3k

കർണാടകയിൽ 226 താലൂക്കുകൾ വരൾച്ചാബാധിതം; 60,000 കോടിയുടെ നഷ്ടമെന്ന് ഉപമുഖ്യമന്ത്രി

ഒക്ടോബർ 16, 2026
0

കർണാടകയിലെ 226 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര. വരൾച്ചയെത്തുടർന്ന് സംസ്ഥാനത്ത് 60,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നേരത്തേ പ്രഖ്യാപിച്ച താലൂക്കുകൾക്ക് പുറമേ ഒൻപത് താലൂക്കുകളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വരൾച്ചാബാധിത താലൂക്കുകളുടെ എണ്ണം 226 ആയത്. മറ്റ് താലൂക്കുകളിലെ സ്ഥിതിഗതികളും സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
Karnataka
0 min read
2.8k

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

ഒക്ടോബർ 16, 2026
0

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്. ബസിൻ്റെ മുൻഭാഗത്ത് ഇരുന്ന നാല്പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവരെ ഹുൻസൂരിലേക്കും

Continue Reading