ശ്വാസകോശത്തിൽ അണുബാധ; എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98 വയസ്സുകാരനായ അദ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ പരിശോധനകളും ചികിത്സയും തുടരുന്നുണ്ട്.
മൈസൂരുവിൽ 160 ഏക്കറിൽ രാജ്യാന്തര ഫിലിം സിറ്റി; 729.43 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം
മൈസൂരുവിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം സിറ്റി നിർമിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നൽകി. നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവു വ്യവസായ മേഖലയിലെ 160 ഏക്കർ എട്ട് ഗുണ്ട സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 729.43 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതി വികസിപ്പിക്കുക. സിനിമാ നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചിത്രീകരണ സ്റ്റുഡിയോകൾ, വിവിധ സിനിമാ സെറ്റുകൾ, പോസ്റ്റ്
ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 മത്സരം: ബെംഗളൂരുവിൽ മെട്രോ സർവീസ് സമയം നീട്ടി
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ബെംഗളൂരു മെട്രോ സർവീസുകളുടെ സമയം നീട്ടി. മജസ്റ്റിക് മെട്രോ സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്കനുസരിച്ച് മെട്രോ സ്റ്റേഷനുകൾ തിരഞ്ഞെടുക്കണമെന്നും ബിഎംആർസി നിർദേശിച്ചു. കബ്ബൺ റോഡ് ഭാഗത്തെ ഗേറ്റ് വഴി പ്രവേശിക്കുന്നവർ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനും ലിങ്ക് റോഡ് ഭാഗത്തെ
അഭിജിത് ദീപ്കെയെ കോടതിയിൽ ഇന്ന് ഹാജരാക്കും
ഡൽഹി പ്രതിഷേധത്തെത്തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് നേഹയെ പൊലിസ് വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലിസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലിസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലിസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കയെ
സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് മന്ത്രി സി.പി.ജോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്‌ക്കെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് മന്ത്രി സി.പി. ജോൺ. ശബരിമല തീർഥാടന സീസണിൽ സർവീസുകൾക്കായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി സർക്കാർ പരിശോധിച്ചുവരികയാണ്. പ്രിയദർശിനി സർവീസ് ആരംഭിച്ചതുകൊണ്ടല്ല സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായതെന്നും മന്ത്രി വ്യക്തമാക്കി. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടും പഠനം നടക്കുന്നുണ്ട്. ഇതിനായി ഏത് തരത്തിലുള്ള
മെസിയുടെ പേരിലുള്ള തട്ടിപ്പ്: 126 കോടി കൈമാറിയതിന് രേഖകളില്ലെന്ന് മന്ത്രി
ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിലുള്ള തട്ടിപ്പിൽ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയതിന് ഔദ്യോഗിക രേഖകളില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ അറിയിച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പണം കൈമാറിയതായി സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ പൂർണമായും ഇല്ലാതാകുമെന്ന് ഉറപ്പുണ്ട്: ഉപരാഷ്ട്രപതി
കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ കുറഞ്ഞെന്നും അവ പൂർണമായി ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും കേരളത്തിൽ വിവിധ മതങ്ങളുടെ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന പാരമ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങൾ അവസാനിക്കുന്നതോടെ കേരളം വീണ്ടും യഥാർഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടായി മാറും. അക്രമം ഒരിക്കലും നല്ല ചിന്തകളെയോ നല്ല മനുഷ്യരെയോ നല്ല സമൂഹത്തെയോ
ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ
സഹപ്രവർത്തകനുമായി പ്രണയത്തിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കൂർ പട്ടേൽ (31) അമേരിക്കയിൽ അറസ്റ്റിൽ. വിസ്കോൺസിനിൽ താമസിച്ചിരുന്ന ഇയാൾ 32കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഭാര്യ മാസങ്ങളായി അങ്കൂറുമായി അകൽച്ചയിലായിരുന്നു. ലൂസിയാനയിലേക്ക് താമസം മാറിയ യുവതി മുൻ സഹപ്രവർത്തകനുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. മകളെ കാണാമെന്ന വ്യാജേന ഭാര്യയെ ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ അങ്കൂർ, മകൾ അവിടെയില്ലെന്ന് മനസ്സിലായതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് കഴുത്തിൽ
ദേശീയ പതാകയേന്തിയുള്ള പ്രതിഷേധത്തിന് തൊട്ടുമുമ്പ് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ കസ്റ്റഡിയിൽ
‘ലഹരാ ദോ തിരംഗ’ പ്രതിഷേധ റാലിക്ക് മിനിറ്റുകൾ മാത്രം ശേഷിക്കെ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി പ്രതിഷേധം നടത്താനിരിക്കെയാണ് സ്വന്തം വസതിയിൽനിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദീപ്കയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ച ദീപ്കയെ, നേരത്തേ മുംബൈയിൽനിന്ന്
സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഗ്യാനേഷ് കുമാർ രാജിവെക്കില്ല: രാജ്‌നാഥ് സിങ്
സമ്മർദങ്ങൾക്ക് വഴങ്ങി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാനാകില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കളെ അരാജക രാഷ്ട്രീയത്തിൻ്റെ ഉപകരണങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുകയാണ്. ബംഗ്ലാദേശിൽ കണ്ടതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം ലക്ഷ്യമിട്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ്