നെടുമ്പാശേരി വാഹനാപകടം: സുഹൈലിൻ്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ തള്ളി
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്. കേസിൽ കുറ്റകരമായ നരഹത്യ ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സുഹൈൽ അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നും അപകടത്തിൽ മരിച്ച മൂന്നു പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അവർ സഞ്ചരിച്ചിരുന്നത് തെറ്റായ ദിശയിലായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ
ബെംഗളൂരുവിലെ ‘തടിയൻ നായ’ മത്സരം അവസാനഘട്ടത്തിൽ; 64 നായകളിൽ ഇനി രണ്ടുപേർ മാത്രം
ബെംഗളൂരു നഗരത്തിലെ ഏറ്റവും തടിയുള്ള നായയെ കണ്ടെത്താൻ സംഘടിപ്പിച്ച ‘ഫാറ്റ് ഡോഗ്സ് ഓഫ് ബിഎൽആർ’ മത്സരം ശ്രദ്ധ നേടുന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച മത്സരത്തിൽ 64 നായകളാണ് പങ്കെടുത്തത്. നാക്ഔട്ട് റൗണ്ടുകളും ഓൺലൈൻ വോട്ടിങ്ങും പിന്നിട്ട് മത്സരം ഇപ്പോൾ അവസാനഘട്ടത്തിലെത്തി. 64 നായകളിൽ രണ്ടെണ്ണം മാത്രമാണ് ഫൈനലിൽ ഇടംപിടിച്ചത്. സാധാരണ തിരഞ്ഞെടുപ്പുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് മത്സരം മുന്നേറുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട നായയെ വിജയിപ്പിക്കാൻ പിന്തുണക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും വോട്ടഭ്യർഥനയുമായി
എൻഎസ്എസ് കർണാടക കെആർപുരം കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എൻഎസ്എസ് കർണാടക കെആർപുരം കരയോഗത്തിൻ്റെ 2026–28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. എ.വി.ഗിരീഷ് പ്രസിഡണ്ടായും പി.സുനിൽ കുമാർ സെക്രട്ടറിയായും ബാബു സേനൻ നായർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. രവികുമാർ ജി. വൈസ് പ്രസിഡണ്ടായും ദേവരാജൻ നായർ ജോയിന്റ് സെക്രട്ടറിയായും രജിത് കുമാർ ജോയിന്റ് ട്രഷററായും ചുമതലയേറ്റു.ബോർഡ് അംഗങ്ങളായി എസ്.വിജയൻ പിള്ള, കെ.പി. മുരളി, സന്തോഷ് സജിവൻ നായർ, പി.ജി. ജയചന്ദ്രൻ നായർ എന്നിവരെയും, 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
ഇ.ഡി.ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിച്ചു; ‘വെള്ളിയാഴ്ച ഹാജരാകണം’
സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. തിരുവനന്തപുരത്തെ ബേക്കറി ജംക്‌ഷനിലുള്ള ഔദ്യോഗിക വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയൻ വീട്ടിലില്ലാത്തതിനെ തുടർന്ന് സമൻസ് ചുമരിൽ പതിച്ച് മടങ്ങി. വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടും ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടും ഇഡി
തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘ഗാന’ സംഗീതത്തെ ജനകീയമാക്കിയ പ്രതിഭ
തമിഴ് സിനിമയിലെ ശ്രദ്ധേയ സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ‘തേൻസൈ തെൻട്രൽ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. രാവിലെ 8.30ഓടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ദേവനേശൻ ചൊക്കലിംഗം എന്നാണ് യഥാർഥ പേര്. 1950 നവംബർ 20ന് ജനിച്ച ദേവ, തമിഴ് സിനിമയിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവ മരവിപ്പിച്ച് ട്രംപ്; ഇന്ത്യയ്ക്ക് ആശ്വാസം
റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്ത നിയമത്തിലെ പ്രധാന നടപടികൾ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് താൽക്കാലികമായി മരവിപ്പിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തീരുമാനം. അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ച ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ
എല്ലാ സ്കൂളുകളിലും സാനിറ്ററി പാഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കണമെന്ന് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കണമെന്ന് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരിസ്ഥിതി സൗഹൃദവും ജൈവമായി വിഘടിക്കുന്നതുമായ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനൊപ്പം, ആർത്തവ ശുചിത്വ പരിപാലനത്തിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കണം. പെൺകുട്ടികളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനും ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങുന്നത് ഒഴിവാക്കുന്നതിനുമാണ് നടപടി. പെൺകുട്ടികളുടെ ശുചിമുറികൾക്കുള്ളിൽ തന്നെ പാഡുകൾ ലഭ്യമാക്കുന്ന രീതിയിൽ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനാണ്
ദസറ–ദീപാവലി യാത്രയ്ക്ക് ചെലവേറും; അവധിക്കാല പദ്ധതികൾ മാറ്റി ബെംഗളൂരുവിലെ താമസക്കാർ
ദസറ, ദീപാവലി അവധിക്കാലത്ത് യാത്രാച്ചെലവ് കുത്തനെ ഉയർന്നതോടെ അവധിക്കാല പദ്ധതികൾ പുനഃപരിശോധിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ താമസക്കാർ. വിമാനടിക്കറ്റ് നിരക്കിലെയും സ്വകാര്യ ബസ് നിരക്കിലെയും വർധനയാണ് യാത്രക്കാരുടെ ബജറ്റിനെ ബാധിക്കുന്നത്. ഇൻഡിഗോ വിമാനക്കമ്പനി ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ വിമാനയാത്ര കൂടുതൽ ചെലവേറിയതായി. ബെംഗളൂരു–മുംബൈ റൂട്ടിൽ ഇന്ധന സർചാർജ് 600 രൂപയിൽനിന്ന് 900 രൂപയായി ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 1,500 കിലോമീറ്ററിലധികം ദൂരമുള്ള യാത്രകൾക്ക് സർചാർജ് 800 രൂപയിൽനിന്ന് 1,150 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി; ഒളിവിൽ കഴിഞ്ഞ മലയാളി യുവതി കൊച്ചിയിൽ പിടിയിൽ
മുംബൈയിൽ രജിസ്റ്റർ ചെയ്ത രണ്ടുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന മലയാളി യുവതിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി സി.ആർ. ശ്രുതി (34) ആണ് മുംബൈ മാഹിം പോലീസിൻ്റെ പിടിയിലായത്. കൊച്ചി സിറ്റി പോലീസിൻ്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ മാഹിം പോലീസ് കേസെടുക്കുകയായിരുന്നു.
ദസറ ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകാൻ 3,500 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനം ഇന്ന് മുതൽ
ദസറ ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകാൻ മൈസൂരുവിൽ 3,500 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനം ഇന്ന് ആരംഭിക്കും. ബന്നിമണ്ഡപം ഗ്രൗണ്ടിൽ രാത്രി എട്ടിനാണ് പ്രദർശനം. ഇന്നും നാളെയും കൂടാതെ ഒക്ടോബർ 20, 21 തീയതികളിലുമാണ് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷൻ്റെ (ചെസ്കോം) നേതൃത്വത്തിലാണ് പരിപാടി. ഏകദേശം 15 മിനിറ്റ് നീളുന്ന പ്രദർശനത്തിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ ആകാശത്ത് വിവിധ രൂപങ്ങളും ദൃശ്യങ്ങളും തീർക്കും. ദസറയുടെ പാരമ്പര്യവും കർണാടകയുടെ സാംസ്കാരിക