കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ 23ന് ചുമതലയേൽക്കും
കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ ഒക്ടോബർ 23ന് ചുമതലയേൽക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒക്ടോബർ 22ന് സ്ഥാനമൊഴിയും. തമിഴ്നാട് ഗവർണറായാണ് ആർലേക്കർ പുതിയ ചുമതലയേൽക്കുന്നത്. 23ന് രാവിലെ 11.30ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിൽ സിക്കിം ഗവർണറായ ഓംപ്രകാശ് മാഥൂർ രാജസ്ഥാൻ സ്വദേശിയാണ്. ബിജെപിയുടെയും ആർഎസ്എസിൻ്റെയും മുതിർന്ന നേതാവായ മാഥൂർ പ്രധാനമന്ത്രി നരേന്ദ്ര
അഞ്ചാം ടി20: മഴ വില്ലനായി; മത്സരം ഒമ്പത് ഓവറായി ചുരുക്കി, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ടോസ് വൈകിയതോടെ മത്സരം ഒമ്പത് ഓവറായി ചുരുക്കി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നിർണായക മത്സരത്തിനിറങ്ങുന്നത്. മായങ്ക് യാദവിന് പകരം പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ടീമിലെത്തി. ശിവം ദുബെയും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. നിതീഷ്
‘ഇങ്ങനെ മരിക്കാൻ കഴിയില്ലെന്ന് സ്വയം പറഞ്ഞു’; സഹപൈലറ്റിൻ്റെ ആക്രമണം മരണത്തെ മുഖാമുഖം കണ്ട നിമിഷമെന്ന് ഇന്ത്യൻ പൈലറ്റ്
സഹപൈലറ്റിൻ്റെ ആക്രമണത്തിനിടെ മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അതെന്ന് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. കഴിഞ്ഞ മാസം ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ നേരിട്ട ആക്രമണത്തിൻ്റെ നടുക്കുന്ന അനുഭവങ്ങൾ സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൻ്റെ ടീസറിൽ അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിനിടെ രക്ഷപ്പെടില്ലെന്ന് തോന്നിയ നിമിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, എന്തെങ്കിലും ചെയ്യണമെന്നും ഇങ്ങനെ മരിക്കാൻ കഴിയില്ലെന്നും സ്വയം പറഞ്ഞതായാണ് സ്മിത്തിൻ്റെ മറുപടി. ആ ദുരനുഭവത്തിൽനിന്ന് ഇപ്പോഴും കരകയറാൻ ശ്രമിക്കുകയാണെന്നും
SIR വിരുദ്ധസമരം: നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരായ (SIR) പ്രതിഷേധത്തിൻ്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി നടത്തും. റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകി. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നുവെന്ന ആശങ്കയാണ് കോൺഗ്രസ് ഉയർത്തുന്നത്. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ബിജെപിക്കെതിരെയും പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.
ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം; ഡ്രൈവർക്കെതിരെ പരാതി
റാപ്പിഡോ ബൈക്ക് ടാക്സി യാത്രയ്ക്കിടെ ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം നേരിട്ടതായി ബെംഗളൂരുവിലെ യുവതിയുടെ പരാതി. യാത്ര അവസാനിച്ചശേഷം ഹെൽമറ്റ് തിരികെ നൽകുന്നതിനിടെ ഡ്രൈവർ തൻ്റെ കൈയിൽ പിടിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ചിരിക്കുകയും ചെയ്തെന്നാണ് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. മഴ കാരണം യാത്ര റദ്ദാക്കാൻ ആലോചിച്ചിരുന്നെങ്കിലും ഡ്രൈവർ റൈഡ് റദ്ദാക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യാത്രയ്ക്കിടെ അമിതമായി സൗഹൃദം പ്രകടിപ്പിക്കുകയും താൻ
ആശുപത്രി വിടാനൊരുങ്ങി ലിയോ പതിനാലാമൻ മാർപാപ്പ; ഞായറാഴ്ച പൊതുപ്രാർഥനയ്ക്ക് നേതൃത്വം നൽകും
ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ലിയോ പതിനാലാമൻ മാർപാപ്പ ഇന്ന് ആശുപത്രി വിടും. ഞായറാഴ്ച നടക്കുന്ന പൊതുപ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ അറിയിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ ആരോഗ്യപരിശോധനയിൽ മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തി. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വത്തിക്കാൻ വക്താവ് വ്യക്തമാക്കി. കുട്ടികൾ അയച്ച കത്തുകളും ചിത്രങ്ങളും മാർപാപ്പയ്ക്ക് കൈമാറിയതായും അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതൽ മാർപാപ്പ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. റോമിലെ ജെമെല്ലി സർവകലാശാലാ
ശബരിമലയിലെ ശുചിമുറികളുടെ ദുരവസ്ഥ; അടിയന്തര നടപടി നിർദേശിച്ച് മുഖ്യമന്ത്രി
ശബരിമല തീർഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെ ശുചിമുറി ബ്ലോക്കിൻ്റെ ശോച്യാവസ്ഥ കണ്ട് അതൃപ്തി പ്രകടിപ്പിച്ചു. ശുചിമുറിയിലെ ദുർഗന്ധം കാരണം മൂക്കുപൊത്തിയാണ് അദ്ദേഹം പരിശോധന നടത്തിയത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ശബരിമല സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു. ദേവസ്വം മന്ത്രി കെ. മുരളീധരൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. തീർഥാടനകാലത്ത് ഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ
വിനു മങ്കാദ് ട്രോഫിയിൽ അന്വയ് ദ്രാവിഡിന് 151 റൺസ്; ഗുജറാത്തിനെ വീഴ്ത്തി കർണാടക നോക്കൗട്ടിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിൻ്റെ മകൻ അന്വയ് ദ്രാവിഡിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ വിനു മങ്കാദ് ട്രോഫിയിൽ കർണാടകയ്ക്ക് ഉജ്ജ്വല വിജയം. ഗുജറാത്തിനെതിരായ മത്സരത്തിൽ 100 പന്തിൽ 151 റൺസ് നേടിയ അന്വയ് കർണാടകയുടെ അഞ്ച് വിക്കറ്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വിജയത്തോടെ കർണാടക നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. സമീർ ഭണ്ഡാരി
‘കാപ്പി സ്‌ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ‘കാപ്പി സ്‌ക്വാഡ്’ വെബ് സീരീസിൻ്റെ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് കോട്ടയം മണിമല സ്വദേശിയായ ബെൽരാജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബെൽരാജിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു ‘കാപ്പി സ്‌ക്വാഡ്’. വെള്ളിയാഴ്ച സീരീസിൻ്റെ സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെയാണ് സംവിധായകൻ്റെ വിയോഗവാർത്ത പുറത്തുവന്നത്. ആദ്യ
നിതീഷ് കുമാറിനുവേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് അനന്ത് കുമാർ സിംഗ്; ബിഹാറിൽ രാഷ്ട്രീയ വിവാദം
ബിഹാറിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ജെഡിയു എംഎൽഎ അനന്ത് കുമാർ സിംഗിൻ്റെ വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഹായിക്കുന്നതിനായി താൻ ഒമ്പത് പേരെ കൊലപ്പെടുത്തിയെന്നാണ് അനന്ത് കുമാർ സിംഗ് അവകാശപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിൻ്റെ പ്രസ്താവന ജെഡിയു തള്ളി. നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തൻ്റെ എതിരാളിയായ നീരജ് കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് അനന്ത് കുമാർ സിംഗ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. നിതീഷ് കുമാറുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ