ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ലിയോ പതിനാലാമൻ മാർപാപ്പ ഇന്ന് ആശുപത്രി വിടും. ഞായറാഴ്ച നടക്കുന്ന പൊതുപ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ അറിയിച്ചു.
ശനിയാഴ്ച രാവിലെ നടത്തിയ ആരോഗ്യപരിശോധനയിൽ മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തി. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വത്തിക്കാൻ വക്താവ് വ്യക്തമാക്കി. കുട്ടികൾ അയച്ച കത്തുകളും ചിത്രങ്ങളും മാർപാപ്പയ്ക്ക് കൈമാറിയതായും അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതൽ മാർപാപ്പ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. റോമിലെ ജെമെല്ലി സർവകലാശാലാ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിലെ താൽക്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നു.