മൈസൂരുവിൽ ദസറയ്ക്കിടെ ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ
2025ലെ ദസറ ആഘോഷത്തിനിടെ ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 32കാരനായ കാർത്തിക്കിന് വധശിക്ഷ. മൈസൂരുവിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി ആനന്ദ് പി. ഉഗാഡെയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. സിദ്ധലിംഗപുര സ്വദേശിയായ കാർത്തിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കലബുറഗിയിൽനിന്ന് മൈസൂരുവിലെത്തിയ നാടോടി കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ദസറ ആഘോഷത്തോടനുബന്ധിച്ച് ബലൂൺ വിൽക്കാനാണ് കുടുംബം നഗരത്തിലെത്തിയത്. ദസറ എക്സിബിഷൻ മൈതാനത്തിന് എതിർവശത്തുള്ള ഇട്ടിഗെഗുഡുവിന് സമീപം
മധ്യപ്രദേശിൽ തീർഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേർ മരിച്ചു
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഷീതള മാതാ ക്ഷേത്രത്തിന് സമീപം തീർഥാടകരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. നെല്ല് കയറ്റിവന്ന ട്രക്ക് ചിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ട്രക്ക് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയി. തുടർന്ന് ക്ഷേത്രത്തിൻ്റെ പ്രവേശനകവാടത്തിലും പുറംമതിലിലും ഇടിച്ചുകയറി. അപകടത്തിൽ
സ്റ്റിങ് ഓപ്പറേഷൻ വിവാദം: ഡിജിപിയെ വീണ്ടും കണ്ട് കുമാരസ്വാമി; സർക്കാരിനെതിരെ ഗുരുതര ആരോപണം
കർണാടക രാഷ്ട്രീയത്തിൽ വിവാദമായ സ്റ്റിങ് ഓപ്പറേഷൻ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും വിഷയത്തിൽ സർക്കാർ നിഷ്ക്രിയത്വം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി)യെ വീണ്ടും കണ്ട് കുമാരസ്വാമി ചർച്ച നടത്തി. രണ്ട് ദിവസം മുമ്പ് ഡിജിപിയുടെ ഓഫീസിലെത്തിയ കുമാരസ്വാമി, സ്റ്റിങ് ഓപ്പറേഷനു പിന്നിലുള്ളവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി
മഴയിൽ മുങ്ങി ബെംഗളൂരു ടി20, പരമ്പര പങ്കിട്ട് ഇന്ത്യയും വിൻഡീസും
നമൻ ധിറിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ മഴ വില്ലനായതോടെ ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിലായി. ഇരു ടീമുകളും ട്രോഫി പങ്കിട്ടു. ശനിയാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം. മഴയെ തുടർന്ന് ഏറെ വൈകിയാണ് ടോസ് നടന്നത്. മത്സരം ഒൻപത് ഓവറായി ചുരുക്കിയപ്പോൾ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇഷാൻ
കരിമ്പ് കർഷകരുടെ പ്രശ്നങ്ങൾക്ക് ദസറയ്ക്കുശേഷം പരിഹാരം കാണും; ഉറപ്പുനൽകി ഡി.കെ.ശിവകുമാർ
കരിമ്പ് കർഷകരുടെ നിലനിൽപ്പും പഞ്ചസാര ഫാക്ടറികളുടെ സുഗമമായ പ്രവർത്തനവും ഒരുപോലെ ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കരിമ്പ് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ദസറയ്ക്കുശേഷം ഫാക്ടറി ഉടമകളുമായും കർഷക പ്രതിനിധികളുമായും യോഗം ചേരുമെന്നും അദ്ദേഹം ഉറപ്പുനൽകി. ശനിയാഴ്ച കിത്തൂരിലെ റാണി ചെന്നമ്മ സർക്കിളിൽ ‘ഹുബ്ബള്ളി ചലോ’ പദയാത്ര നടത്തുന്ന കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പ് കർഷകരുടെ പ്രശ്നം കർണാടകത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളുമായി
വേമ്പനാട്ടു കായലിന് കുറുകെ പുതിയ പാലം; മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിന് കുറുകെ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ ഒൻപതിന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്തശേഷം പാലത്തിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നേരേകടവിലെത്തി മുഖ്യമന്ത്രി നാട മുറിക്കും. മന്ത്രി പി.കെ. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം. ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
തടവറയിലെ കരവിരുത് മൈസൂരു ദസറയിൽ; വിൽപ്പനയ്ക്ക് വൈവിധ്യമാർന്ന ഉത്പന്നങ്ങൾ
ജയിലിനുള്ളിൽ തടവുകാർ നിർമിച്ച ഉത്പന്നങ്ങൾ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സ്റ്റാളിൽ വിൽപ്പനയ്ക്ക്. വർണവിളക്കുകൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഇടംപിടിച്ചിരിക്കുന്നത്. മൈസൂരു, ബെളഗാവി, ധാർവാഡ്, ബല്ലാരി, വിജയപുര സെൻട്രൽ ജയിലുകളിലെ തടവുകാർ നിർമിച്ച ഉത്പന്നങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പായകൾ, കാർപ്പറ്റുകൾ, ടവലുകൾ, ബെഡ്ഷീറ്റുകൾ, തൂവാലകൾ, കൈത്തറി വസ്തുക്കൾ എന്നിവയ്ക്കൊപ്പം തടവുകാർ തുന്നിയ ഷർട്ടുകളും വിൽപ്പനയ്ക്കുണ്ട്. ഗുജറാത്തിലെ സൂറത്തിൽനിന്ന് എത്തിച്ച തുണികൾ ഉപയോഗിച്ച് നിർമിച്ച കോട്ടൺ
ഒളിക്യാമറ വിവാദം: സിദ്ധരാമയ്യയെ കണ്ട് ഡി.കെ.ശിവകുമാർ; സിബിഐ അന്വേഷണം തള്ളി സർക്കാർ
കർണാടകയിൽ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി മൈസൂരുവിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. അന്വേഷണം ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിക്യാമറ ഓപ്പറേഷനിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെ തള്ളി. സൈബർ ക്രൈം പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മൈസൂരു ദസറ എയർ ഷോ ഇന്നും നാളെയും; സൂര്യകിരൺ വിമാനം പറത്തൽ രാവിലെ 10 മുതൽ
ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം നടത്തുന്ന എയർ ഷോ ഇന്നും (ഒക്ടോബർ 18), നാളെയും (ഒക്ടോബർ 19) നടക്കും. മൈസൂരുവിലെ ബന്നിമണ്ടപ് പരേഡ് ഗ്രൗണ്ടിലാണ് വ്യോമാഭ്യാസ പ്രകടനം. രണ്ടു ദിവസവും രാവിലെ 10 മണി മുതലാണ് പരിപാടി. ഒൻപത് ഹോക്ക് എംകെ-132 വിമാനങ്ങൾ പങ്കെടുക്കുന്ന പ്രകടനത്തിൽ ആകാശത്തിലെ അഭ്യാസപ്രകടനങ്ങളും വിവിധ രൂപത്തിലുള്ള പറക്കലുകളും ത്രിവർണ പുകവിസ്മയവും ആസ്വദിക്കാം. എയർ ഷോയ്ക്കു മുന്നോടിയായി ശനിയാഴ്ച നഗരത്തിനു
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 19 മരണം; 25 പേർക്ക് പരിക്ക്
പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വടക്കൻ കൊൽക്കത്തയിലെ ചോർ ബഗാൻ സർബോജനീൻ പൂജാ പന്തലിലാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് പന്തലിൻ്റെ പ്രവേശന കവാടത്തിൽ വൻ തിരക്ക് രൂപപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. അപകടത്തെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും