ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന: എക്സൈസ് ഉത്തരവ് മരവിപ്പിച്ചു
Kerala
0 min read
2.8k

ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന: എക്സൈസ് ഉത്തരവ് മരവിപ്പിച്ചു

ഒക്ടോബർ 18, 2026
0

ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിൻ്റെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് നിർദേശം. സംസ്ഥാനത്ത് ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ. പഴങ്ങളിൽനിന്ന് നിർമിക്കുന്ന ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയത് സംസ്ഥാനത്തിൻ്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായാണ്. ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ്

Continue Reading
കർണാടകയിൽ വിവരാവകാശ അപേക്ഷകൾക്ക് പുതിയ സംവിധാനം; രണ്ട് ദിവസത്തിനകം ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
Karnataka
0 min read
2.8k

കർണാടകയിൽ വിവരാവകാശ അപേക്ഷകൾക്ക് പുതിയ സംവിധാനം; രണ്ട് ദിവസത്തിനകം ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം

ഒക്ടോബർ 18, 2026
0

ബെംഗളൂരു: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും സമർപ്പിക്കാനും അവയുടെ പുരോഗതി അറിയാനും പുതിയ നടപടികളുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അംഗീകാരത്തോടെ രണ്ട് പ്രധാന പരിഷ്കാരങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനകം രജിസ്റ്റർ ചെയ്യണം തപാൽ വഴിയോ നേരിട്ടോ സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾ ലഭിച്ച് രണ്ട് ദിവസത്തിനകം ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കർണാടക സകല സർവീസസ് ആക്ട്, 2011 പ്രകാരം ഈ

Continue Reading
പ്രിയദർശൻ്റെ 99-ാമത് ചിത്രത്തിൽ കടുവ വേട്ടക്കാരനായി അക്ഷയ് കുമാർ
Entertainment
1 min read
2.9k

പ്രിയദർശൻ്റെ 99-ാമത് ചിത്രത്തിൽ കടുവ വേട്ടക്കാരനായി അക്ഷയ് കുമാർ

ഒക്ടോബർ 18, 2026
0

ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. കോമഡി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ 1970കളിലെ കടുവ വേട്ടക്കാരൻ്റെ വേഷത്തിലാകും അക്ഷയ് കുമാർ എത്തുകയെന്നാണ് സൂചന. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. പ്രിയദർശൻ്റെ 99-ാമത് ചിത്രമാണിത്. രമേശ് തൗറാനി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലായി ഏകദേശം മൂന്ന് മാസം നീളുമെന്നാണ് റിപ്പോർട്ട്. ഭോപ്പാലിലും ചിത്രീകരണം നടന്നേക്കും. അന്നു കപൂറും രാജ്പാൽ യാദവും

Continue Reading
ടെസ്‌ലയുടെ പറക്കും കാർ റോഡ്‌സ്റ്റർ ബുക്കിങ് തുടങ്ങി; ആദ്യ ഗഡു അഞ്ച് ലക്ഷം
World
0 min read
2.6k

ടെസ്‌ലയുടെ പറക്കും കാർ റോഡ്‌സ്റ്റർ ബുക്കിങ് തുടങ്ങി; ആദ്യ ഗഡു അഞ്ച് ലക്ഷം

ഒക്ടോബർ 18, 2026
0

2028ൽ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച ടെസ്‌ലയുടെ റോഡ്‌സ്റ്റർ സ്പോർട്സ് കാറിൻ്റെ ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുകയായി അഞ്ച് ലക്ഷം രൂപയാണ് ആദ്യം നൽകേണ്ടത്. പെർഫോമൻസ് മോഡലിന് പത്തുദിവസത്തിനുള്ളിൽ 50 ലക്ഷം രൂപയും ത്രസ്റ്റ് മോഡലിന് 2.5 കോടി രൂപയും അടയ്ക്കണം. വാഹനത്തിൻ്റെ അന്തിമ വില ടെസ്‌ല ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2028ൽ റോഡ്‌സ്റ്ററിൻ്റെ വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന് ഒരു വർഷത്തിനുശേഷം വാഹനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിവേഗവും ഉയർന്ന പ്രകടനവും

Continue Reading
നെടുമ്പാശേരി മിനി കൂപ്പർ അപകടം: ‘മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ല’; പ്രതികരണവുമായി സുഹൈൽ സജീവിൻ്റെ അമ്മ
Kerala
0 min read
2.3k

നെടുമ്പാശേരി മിനി കൂപ്പർ അപകടം: ‘മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ല’; പ്രതികരണവുമായി സുഹൈൽ സജീവിൻ്റെ അമ്മ

ഒക്ടോബർ 18, 2026
0

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് പ്രതികരണവുമായി രംഗത്ത്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന ചിന്തിക്കാനാവില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു. മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കിയ കുടുംബങ്ങൾ നേരിടുന്ന വേദന വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. തന്റെ വാക്കുകൾ അവരുടെ ദുഃഖത്തിന് ആശ്വാസമാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും നൂഹ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട

Continue Reading
ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
Karnataka
0 min read
2.4k

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഒക്ടോബർ 18, 2026
0

ബെംഗളൂരു നഗരത്തിൽ ഇന്ന് (ഒക്ടോബർ 18) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷ. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. നഗരത്തിൽ ശനിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 4.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.

Continue Reading
കാൻസർ മരുന്നുകൾക്ക് വില കുറയും; 137 മരുന്നുകളുടെ ലാഭപരിധി 30 ശതമാനമായി കുറച്ച് എൻപിപിഎ
India
0 min read
2.6k

കാൻസർ മരുന്നുകൾക്ക് വില കുറയും; 137 മരുന്നുകളുടെ ലാഭപരിധി 30 ശതമാനമായി കുറച്ച് എൻപിപിഎ

ഒക്ടോബർ 18, 2026
0

കാൻസർ മരുന്നുകളുടെ വില കുറയ്ക്കുന്നതിൻ്റെ ഭാഗമായി 137 മരുന്നുകളുടെ ലാഭപരിധി 30 ശതമാനമായി വെട്ടിക്കുറച്ച് ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (എൻപിപിഎ). ഇതോടെ ഈ മരുന്നുകൾക്ക് രോഗികൾ നൽകേണ്ട തുക കുറയാൻ സാധ്യതയുണ്ട്. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മൊത്തവ്യാപാരികൾക്കും ചില്ലറ വിൽപ്പനക്കാർക്കും അനുവദനീയമായ ലാഭപരിധി നിശ്ചയിച്ചാണ് നടപടി. കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ചെലവ് കുറയ്ക്കുകയും രോഗികൾക്ക് ചികിത്സ കൂടുതൽ താങ്ങാനാവുന്നതാക്കുകയുമാണ് ലക്ഷ്യം. നടപടി പ്രാബല്യത്തിൽ വരുന്നതോടെ പട്ടികയിൽ ഉൾപ്പെട്ട

Continue Reading
എംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല
Kerala
0 min read
2.6k

എംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല

ഒക്ടോബർ 18, 2026
0

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഒക്ടോബർ 23ന് ഹാജരാകാൻ സാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭാ സമ്മേളനവും സിപിഎം പാർട്ടി പരിപാടികളും ചൂണ്ടിക്കാട്ടി അസൗകര്യം അറിയിക്കുമെന്നാണ് സൂചന. സുപ്രീംകോടതിയിലെ ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ ഹാജരാകുന്നത് നീട്ടിവെക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ നോട്ടീസ് ശനിയാഴ്ച പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പതിച്ചിരുന്നു. ഒക്ടോബർ 23ന് രാവിലെ 11ന്

Continue Reading
ബെംഗളൂരുവിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; ആറുപേർ അറസ്റ്റിൽ
Karnataka
0 min read
2.5k

ബെംഗളൂരുവിൽ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; ആറുപേർ അറസ്റ്റിൽ

ഒക്ടോബർ 18, 2026
0

സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘടനയുടെയും മാധ്യമങ്ങളുടെയും പ്രതിനിധികളെന്ന വ്യാജേന എത്തിയ ആറംഗ സംഘം ഒക്ടോബർ മൂന്നിന് രാത്രി വിദ്യാരണ്യപുരയിലെ നഞ്ചപ്പ ലേഔട്ടിലുള്ള സ്പാ ആൻഡ് സലൂണിൽ ജീവനക്കാരെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സ്ഥാപനത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട

Continue Reading
കൊൽക്കത്ത ദുർഗാപൂജ പന്തലിലെ അപകടം; സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
India
0 min read
2.5k

കൊൽക്കത്ത ദുർഗാപൂജ പന്തലിലെ അപകടം; സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

ഒക്ടോബർ 18, 2026
0

ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സംഘാടക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സപ്തമി ദിനത്തിൽ ശക്തമായ മഴയ്ക്കിടെ വൈകിട്ട് 7.40ഓടെയാണ് ദുരന്തമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് സംഘാടക സമിതി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡണ്ട് ശാന്തനു ദുബെ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ലൗഡ് സ്പീക്കറിലൂടെയുള്ള അറിയിപ്പുകളും സുരക്ഷാ ജീവനക്കാരുടെ വിസിൽവിളിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും തിരക്കും വർധിപ്പിച്ചതാണ്

Continue Reading