ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സംഘാടക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സപ്തമി ദിനത്തിൽ ശക്തമായ മഴയ്ക്കിടെ വൈകിട്ട് 7.40ഓടെയാണ് ദുരന്തമുണ്ടായത്. അപകടവുമായി ബന്ധപ്പെട്ട് സംഘാടക സമിതി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡണ്ട് ശാന്തനു ദുബെ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

ലൗഡ് സ്പീക്കറിലൂടെയുള്ള അറിയിപ്പുകളും സുരക്ഷാ ജീവനക്കാരുടെ വിസിൽവിളിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും തിരക്കും വർധിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കൊൽക്കത്തയിലെ പ്രമുഖ ദുർഗാപൂജ പന്തലുകൾ താൽക്കാലികമായി അടച്ചിടാൻ ഭരണകൂടം നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകളും മാറ്റിവെച്ചിട്ടുണ്ട്.

Related Posts