തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂർ അടച്ചിടും
Kerala
0 min read
2.4k

തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂർ അടച്ചിടും

ഒക്ടോബർ 19, 2026
0

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാൽ നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചിടും,. വിമാനയാത്രക്കാർ ഇത് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading
പാലാ–മൈസൂരു കെഎസ്ആർടിസി സർവീസിന് റെക്കോർഡ് വരുമാനം; സ്ഥിരം സർവീസാക്കണമെന്ന് ആവശ്യം
Karnataka
0 min read
2.5k

പാലാ–മൈസൂരു കെഎസ്ആർടിസി സർവീസിന് റെക്കോർഡ് വരുമാനം; സ്ഥിരം സർവീസാക്കണമെന്ന് ആവശ്യം

ഒക്ടോബർ 19, 2026
0

പാലാ–മൈസൂരു റൂട്ടിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാന നേട്ടം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച പാലാ–മൈസൂരു സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് നോൺ എസി സർവീസ് ഒറ്റദിവസം നേടിയത് 1,10,899 രൂപ. പാലാ ഡിപ്പോയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമാണിത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പാലായിൽനിന്ന് പുറപ്പെട്ട് മൈസൂരുവിലേക്കുള്ള യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ സർവീസാണ് മികച്ച വരുമാനം നേടിയത്. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് സർവീസിന് ലഭിക്കുന്നത്. വരുമാന നേട്ടവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് പാലാ–മൈസൂരു

Continue Reading
ബെംഗളൂരുവിൽ ശുചീകരണ സംവിധാനം ശക്തമാക്കും; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണം 369 ആക്കി ഉയർത്താൻ ശുപാർശ
Karnataka
1 min read
2.5k

ബെംഗളൂരുവിൽ ശുചീകരണ സംവിധാനം ശക്തമാക്കും; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണം 369 ആക്കി ഉയർത്താൻ ശുപാർശ

ഒക്ടോബർ 19, 2026
0

നഗരത്തിലെ മാലിന്യസംസ്‌കരണവും ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ (ജെഎച്ച്ഐ) എണ്ണം നിലവിലുള്ള 115ൽനിന്ന് 369 ആയും ശുചീകരണ തൊഴിലാളികളുടെ സൂപ്പർവൈസർമാരുടെ എണ്ണം 198ൽനിന്ന് 523 ആയും ഉയർത്താനാണ് നിർദേശം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരിച്ചതിനുശേഷം നഗരത്തിലെ ജീവനക്കാരുടെ ആവശ്യകത വിലയിരുത്തുന്ന സമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ്

Continue Reading
മഴയിൽ മുടങ്ങി സൂര്യകിരണിൻ്റെ ആകാശവിസ്മയം; ഇന്ന് വീണ്ടും പ്രകടനം
Karnataka
1 min read
2.4k

മഴയിൽ മുടങ്ങി സൂര്യകിരണിൻ്റെ ആകാശവിസ്മയം; ഇന്ന് വീണ്ടും പ്രകടനം

ഒക്ടോബർ 19, 2026
0

നീലാകാശത്ത് കുങ്കുമം, വെള്ള, പച്ച നിറങ്ങളിൽ പുകവരകൾ തീർത്ത് സൂര്യകിരൺ എയറോബാറ്റിക് ടീമിൻ്റെ വിമാനങ്ങൾ പറന്നുയർന്നപ്പോൾ കാണികൾക്ക് ലഭിച്ചത് വിസ്മയക്കാഴ്ച. ഒൻപത് ഹോക്ക് എം.കെ. 132 വിമാനങ്ങൾ കൃത്യമായ ഏകോപനത്തോടെ ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും വില്ലനായതോടെ പത്തുമിനിറ്റിനുള്ളിൽ ഷോ അവസാനിപ്പിക്കേണ്ടിവന്നു. പൈലറ്റുമാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പ്രദർശനം നിർത്തിവച്ചത്. തിങ്കളാഴ്ച ഒൻപത് വിമാനങ്ങളെയും ഉൾപ്പെടുത്തി വീണ്ടും പ്രകടനം നടത്താനാണ് ടീമിൻ്റെ തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ

Continue Reading
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ഉത്സവദിനങ്ങളിൽ സ്വകാര്യ ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം വന്നേക്കും
Karnataka
0 min read
2.4k

ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ഉത്സവദിനങ്ങളിൽ സ്വകാര്യ ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം വന്നേക്കും

ഒക്ടോബർ 19, 2026
0

നവരാത്രി ആഘോഷങ്ങളും മഴയും നഗരത്തിൽനിന്നുള്ള കൂട്ടപ്പലായനവും ഒരുമിച്ചതോടെ ശനിയാഴ്ച രാത്രി ബെംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർ ദുരിതത്തിലായി. നഗരാതിർത്തി കടക്കാൻ ചില ബസുകൾക്ക് ഞായറാഴ്ച പുലർച്ചെ വരെ കാത്തിരിക്കേണ്ടിവന്നു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലെ മാതൃകയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ബെംഗളൂരു ട്രാഫിക് പൊലീസ് പരിഗണിക്കുന്നു. നിശ്ചിത സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ, ഇടത്തരം വാണിജ്യ വാഹനങ്ങൾ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള

Continue Reading
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
0 min read
2.5k

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 18, 2026
0

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് കോഴിക്കോട് മുഖ്യമന്ത്രി വി.ഡി.സതീശൻ തിരിതെളിക്കും. ഏഴു ദിവസം നീളുന്ന കായികമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് സംഘാടക സമിതി അന്തിമ തീരുമാനത്തിലെത്തി. തിരുവനന്തപുരത്തുനിന്നുള്ള ട്രോഫി യാത്രയും കാസർഗോഡുനിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണവും മാർച്ച് പാസ്റ്റും നടത്തി ദീപശിഖയും ട്രോഫിയും പ്രധാന വേദിയായ എൻഐടിയിൽ എത്തിക്കും. തുടർന്നാണ് മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യുക. സമാപന സമ്മേളനത്തിൽ ആഭ്യന്തര

Continue Reading
നടൻ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിവയ്പ്; അക്രമികൾക്കായി വ്യാപക തിരച്ചിൽ
India
0 min read
2.8k

നടൻ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിവയ്പ്; അക്രമികൾക്കായി വ്യാപക തിരച്ചിൽ

ഒക്ടോബർ 18, 2026
0

ബോളിവുഡ് താരം ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ മൂന്നംഗ സംഘം വെടിയുതിർത്തു. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജൂഹുവിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. വെടിവയ്പിൽ പരിക്കേറ്റ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം സുരക്ഷിതനാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മോഹിത് ഗാർഗ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ അനിൽ പണ്ഡിറ്റ് എന്നയാൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതായി റിപ്പോർട്ടുകളുണ്ട്.

Continue Reading
രഞ്ജി ട്രോഫി: തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റി സച്ചിൻ ബേബിയും അസറുദ്ദീനും; ആദ്യദിനം ആറിന് 245
Sports
0 min read
2.3k

രഞ്ജി ട്രോഫി: തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റി സച്ചിൻ ബേബിയും അസറുദ്ദീനും; ആദ്യദിനം ആറിന് 245

ഒക്ടോബർ 18, 2026
0

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിന് ഭേദപ്പെട്ട സ്കോർ. ആദ്യദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ് കേരളം. സെഞ്ചുറിയുമായി സച്ചിൻ ബേബിയും അർധസെഞ്ചുറിയുമായി മുഹമ്മദ് അസറുദ്ദീനും നടത്തിയ മികച്ച പ്രകടനമാണ് കേരളത്തിന് തുണയായത്. ടോസ് കഴിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്ന് റൺസ് നേടുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. അഭിഷേക് പി. നായർ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ അഭിഷേക് ജെ. നായർ 11

Continue Reading
കർണാടകയിൽ വന്യജീവികൾക്ക് ഭീഷണിയായി ദേശീയപാതകൾ; പുലികളും കരടികളും വാഹനമിടിച്ച് ചാകുന്നത് പതിവുകാഴ്‌ച
Karnataka
1 min read
2.5k

കർണാടകയിൽ വന്യജീവികൾക്ക് ഭീഷണിയായി ദേശീയപാതകൾ; പുലികളും കരടികളും വാഹനമിടിച്ച് ചാകുന്നത് പതിവുകാഴ്‌ച

ഒക്ടോബർ 18, 2026
0

കർണാടകയിലെ ദാവൺഗെരെ, ഹാവേരി, ചിത്രദുർഗ്ഗ, വിജയനഗര ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയ-സംസ്ഥാന പാതകളിൽ വന്യജീവികൾ വാഹനാപകടങ്ങളിൽപ്പെട്ട് ചാകുന്നത് പതിവാകുന്നു. പുള്ളിപ്പുലികളും കരടികളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളാണ് അതിവേഗത്തിലെത്തുന്ന വാഹനങ്ങളിടിച്ച് കൊല്ലപ്പെടുന്നത്. കുന്നിൻപ്രദേശങ്ങളിലൂടെയും വനമേഖലകളിലൂടെയും കടന്നുപോകുന്ന പാതകളിൽ തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയർത്തുന്നു. പകൽസമയത്തെ കനത്ത ഗതാഗതവും മനുഷ്യസാന്നിധ്യവും കാരണം വന്യമൃഗങ്ങൾ അർധരാത്രിക്കുശേഷമാണ് ഭക്ഷണവും വെള്ളവും തേടി ജനവാസമേഖലകളിലേക്കും വനത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നത്. ഈ സമയങ്ങളിൽ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളെ അതിവേഗത്തിലെത്തുന്ന

Continue Reading
രണ്ടു വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
Kerala
0 min read
2.5k

രണ്ടു വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ

ഒക്ടോബർ 18, 2026
0

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ താരയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ച് ഇവർ മറ്റൊരു കുഞ്ഞിന് ജന്മം

Continue Reading