ബെംഗളൂരുവിൽ 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Karnataka
0 min read
2.5k

ബെംഗളൂരുവിൽ 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഒക്ടോബർ 19, 2026
0

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ ബെംഗളൂരുവിൽ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റിയാസ്, കുമാരൻ, മുഹമ്മദ് ഗുൽസാർ എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ ആദ്യം കണ്ടെത്തിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉപ്പാർപേട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കൂടി

Continue Reading
യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും
Kerala
0 min read
2.5k

യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും

ഒക്ടോബർ 19, 2026
0

യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ചാലക്കുടിയിലെ ഒരു ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ ജൂണിൽ ലൈസൻസ് അനുവദിച്ച വിവരം എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. വിവാദം പുറത്തുവന്നതിനു പിന്നാലെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ വിദേശമദ്യച്ചട്ട ഭേദഗതിയിലൂടെയാണ്

Continue Reading
വാടക തർക്കം: വൈറ്റ്ഫീൽഡിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾക്കായി തിരച്ചിൽ
Karnataka
0 min read
2.5k

വാടക തർക്കം: വൈറ്റ്ഫീൽഡിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾക്കായി തിരച്ചിൽ

ഒക്ടോബർ 19, 2026
0

വാടക നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 42കാരനായ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടണ്ടൂർ അഗ്രഹാരയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മഞ്ജുനാഥാണ് കൊല്ലപ്പെട്ടത്. വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ രണ്ടുപേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് വാടക നൽകാത്തതിനെച്ചൊല്ലി അഭിഭാഷകനും വാടകക്കാരും തമ്മിൽ തർക്കമുണ്ടായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നാലെ ഇരുവരും ചേർന്ന് മഞ്ജുനാഥിൻ്റെ നെറ്റിയിൽ വെടിയുതിർത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് വിവരം.

Continue Reading
പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala
0 min read
2.4k

പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ഒക്ടോബർ 19, 2026
0

കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ്റെ നടപടി. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി. കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകനാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. കുട്ടിയുടെ പരിചരണത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിലേക്ക്

Continue Reading
ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; ലംഘിച്ചാൽ 5,000 രൂപ വരെ പിഴ; വിജ്ഞാപനവുമായി റെയിൽവേ
India
0 min read
2.9k

ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; ലംഘിച്ചാൽ 5,000 രൂപ വരെ പിഴ; വിജ്ഞാപനവുമായി റെയിൽവേ

ഒക്ടോബർ 19, 2026
0

ദക്ഷിണ റെയിൽവേയിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി വിജ്ഞാപനം. ഫോണിലെ ലൗഡ്‌സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോകൾ കാണുകയോ ചെയ്താൽ 1,000 രൂപ വരെ പിഴ ചുമത്തും. ട്രെയിനിൽ കൂട്ടംകൂടി ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ടുപാടുന്നതും മൊബൈൽ ഫോണിലെ സ്പീക്കർ അമിതശബ്ദത്തിൽ ഉപയോഗിക്കുന്നതും യാത്രക്കാർക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് സമാധാനപരമായ യാത്ര ഉറപ്പാക്കുന്നതിനായി റെയിൽവേ നിയമങ്ങൾ

Continue Reading
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ഗൂഢാലോചന നടന്നെന്ന് യെദിയൂരപ്പ
Karnataka
0 min read
2.5k

സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ഗൂഢാലോചന നടന്നെന്ന് യെദിയൂരപ്പ

ഒക്ടോബർ 19, 2026
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ആരോപിച്ചു. സിദ്ധരാമയ്യയുടെ സഹിഷ്ണുത മനസ്സിലാക്കാൻ പ്രയാസമാണെന്ന് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ യെദിയൂരപ്പ പറഞ്ഞു. എന്നാൽ സംഭവങ്ങളുടെ സത്യം ഉടൻ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധരാമയ്യയെ ഉന്നത സ്ഥാനത്തുനിന്ന് നീക്കി സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് യെദിയൂരപ്പയുടെ ആരോപണം.

Continue Reading
കേരളത്തിൽ വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
Kerala
0 min read
2.3k

കേരളത്തിൽ വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

ഒക്ടോബർ 19, 2026
0

വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന പുതിയ താരിഫ് നയം കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ നയം. 2032 മാർച്ച് 31 വരെ അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ ഏകദേശം 5,000 കോടി രൂപ നാലുവർഷംകൊണ്ട്

Continue Reading
ഫോക്‌സ്‌കോൺ പ്ലാന്റിന് സമീപം 369 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നീക്കം; കർഷകരുടെ പ്രതിഷേധം ശക്തം
Karnataka
0 min read
2.8k

ഫോക്‌സ്‌കോൺ പ്ലാന്റിന് സമീപം 369 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നീക്കം; കർഷകരുടെ പ്രതിഷേധം ശക്തം

ഒക്ടോബർ 19, 2026
0

വടക്കൻ ബെംഗളൂരുവിലെ ഫോക്‌സ്‌കോൺ വ്യവസായ കേന്ദ്രത്തിന് സമീപം വ്യവസായ വികസനത്തിനായി 369 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കർണാടക സർക്കാരിൻ്റെ നീക്കത്തിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്ത്. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുര താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലായി ഭൂമി ഏറ്റെടുക്കുന്നതിന് ഒക്ടോബർ 12ന് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. സൊന്നമരനഹള്ളിയിൽ 223 ഏക്കർ 11 ഗുണ്ടയും ദണ്ഡുദാസ കോടിഗെഹള്ളിയിൽ 145 ഏക്കർ 38 ഗുണ്ടയുമാണ് ഏറ്റെടുക്കൽ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിക്ക്

Continue Reading
കരിമ്പ് കർഷകരുടെ പദയാത്ര ഇന്ന് സമാപിക്കും; താങ്ങുവില ഉയർത്തണമെന്ന് ആവശ്യം
Karnataka
0 min read
2.4k

കരിമ്പ് കർഷകരുടെ പദയാത്ര ഇന്ന് സമാപിക്കും; താങ്ങുവില ഉയർത്തണമെന്ന് ആവശ്യം

ഒക്ടോബർ 19, 2026
0

കരിമ്പിന് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വടക്കൻ കർണാടകയിലെ കർഷകർ നടത്തുന്ന ആറുദിവസത്തെ പദയാത്ര ഇന്ന് സമാപിക്കും. ബെളഗാവിയിലെ ഹട്ടരഗിയിൽനിന്ന് ഹുബ്ബള്ളിയിലേക്ക് നടത്തുന്ന പദയാത്രയുടെ സമാപനത്തോടെ പ്രക്ഷോഭത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം. കരിമ്പിന് കിലോഗ്രാമിന് 60 രൂപ മിനിമം താങ്ങുവിലയും ടണ്ണിന് 5,500 രൂപ ന്യായവിലയും പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഈ മാസം 23ന് ഡൽഹിയിൽ സംയുക്ത

Continue Reading
കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala
0 min read
2.3k

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ഒക്ടോബർ 19, 2026
0

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. നാളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർട്ട് ആണ്. മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

Continue Reading