വാടക നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 42കാരനായ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടണ്ടൂർ അഗ്രഹാരയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മഞ്ജുനാഥാണ് കൊല്ലപ്പെട്ടത്. വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ രണ്ടുപേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് വാടക നൽകാത്തതിനെച്ചൊല്ലി അഭിഭാഷകനും വാടകക്കാരും തമ്മിൽ തർക്കമുണ്ടായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നാലെ ഇരുവരും ചേർന്ന് മഞ്ജുനാഥിൻ്റെ നെറ്റിയിൽ വെടിയുതിർത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് വിവരം.

ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും വൈറ്റ്ഫീൽഡ് പൊലീസ് അറിയിച്ചു.

Related Posts