കോളജ് വിദ്യാർഥികൾക്കെതിരെ വ്യാജ ലഹരിയിടപാട് ആരോപിച്ച് പണം തട്ടുന്നുവെന്ന പരാതിയിൽ ഹെഡ്കോൺസ്‌റ്റബിൾ ശിവ്സാഗറിനെയും സഹായി പുനീതിനെയും പോലീസ് അറസ്റ്റ് ചെയ്‌തു. സഞ്ജയ് നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആണ് ശിവ്സാഗർ. വർത്തുർ സ്വദേശി തോമസ് ജി.കോലത്തിൻ്റെ പരാതിയിലാണു കേസ്.

പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെ ഒറ്റയ്ക്കു താമസിക്കുന്ന കോളജ് വിദ്യാർഥികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിച്ചതായും ഇടപാടു നടത്തിയതായും ആരോപിച്ച് 3-4 ലക്ഷം രൂപ വരെ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Related Posts