ബെംഗളൂരുവിൽ 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ ബെംഗളൂരുവിൽ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റിയാസ്, കുമാരൻ, മുഹമ്മദ് ഗുൽസാർ എന്നിവരാണ് പിടിയിലായത്.
ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ ആദ്യം കണ്ടെത്തിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉപ്പാർപേട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കൂടി പിടിച്ചെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്.
വ്യാജ സിഗരറ്റുകൾ എവിടെനിന്നാണ് എത്തിച്ചതെന്നോ എവിടെയാണ് നിർമിച്ചതെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.