ദക്ഷിണ റെയിൽവേയിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി വിജ്ഞാപനം. ഫോണിലെ ലൗഡ്‌സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോകൾ കാണുകയോ ചെയ്താൽ 1,000 രൂപ വരെ പിഴ ചുമത്തും.

ട്രെയിനിൽ കൂട്ടംകൂടി ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ടുപാടുന്നതും മൊബൈൽ ഫോണിലെ സ്പീക്കർ അമിതശബ്ദത്തിൽ ഉപയോഗിക്കുന്നതും യാത്രക്കാർക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് സമാധാനപരമായ യാത്ര ഉറപ്പാക്കുന്നതിനായി റെയിൽവേ നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം.

നിയമലംഘനം ആവർത്തിക്കുന്നവർക്ക് 5,000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നു. സമാനമായ നിയന്ത്രണങ്ങൾ രാജ്യത്തെ മെട്രോ ട്രെയിനുകളിലും നടപ്പാക്കുന്നത് കേന്ദ്രസർക്കാരിൻ്റെ പരിഗണനയിലുണ്ട്.

Related Posts