തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടൂണ്ട്. നടനും നിർമാതാവുമായ എവിഎം രാജൻ്റെ ഭാര്യയാണ്. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.
ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1969ൽ തിക്കുറിശി സംവിധാനം ചെയ്തത നേഴ്‌സിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്‌ത പൂവാസം എന്ന സിനിമയോടെ വെള്ളിത്തിരയിൽ നിന്നു വിടവാങ്ങിയ പുഷ്പലത പിന്നീട് ശേഷിച്ച കാലം ചിലവഴിച്ചത് ആത്മീയതയിലും സാമൂഹിക സേവന പ്രവൃത്തികളിലുമാണ്.