സുഖോയ് 30 വിമാന എൻജിൻ, എസ്- 400 ദീർഘദൂര മിസൈൽ എന്നിവ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. വ്യോമസേനയുടെ എ.എൻ 32, ഐ.എൽ 76 വിമാനങ്ങൾക്കുപകരം പുതിയ ഇടത്തരം ട്രാൻസ്പോർട്ട് വിമാനം വാങ്ങും. നിരീക്ഷണത്തിനും ഇൻറലിജൻസ് പ്രവർത്തനങ്ങൾക്കുമുള്ല റിമോട്ടി പൈലറ്റഡ് സ്ട്രൈക്ക് എയർക്രാഫ്റ്റ്, എയർ ഡിഫൻസ് ട്രാക്ക്‌ഡ് സിസ്റ്റം, ടാങ്ക് വെടിമരുന്ന്, ഉയർന്ന ശേഷിയുള്ള റേഡിയോ റിലേ, ധനുഷ് ഗൺ സിസ്റ്റം, റൺവേ ഇൻഡിപെൻഡൻ്റ് ഏരിയൽ സർവൈലൻസ് സിസ്റ്റം എന്നിവയും അനുമതി നൽകിയവയിലുണ്ട്.

തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, തീരദേശ സേനയ്ക്കായി പെട്രോളിംഗ്, കപ്പലുകൾക്ക് സഹായം നൽകൽ തുടങ്ങിയ വിവിധോദ്ദേശ്യ സമുദ്ര തീരദേശ പ്രവർത്തനങ്ങൾക്കുള്ല ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വാഹനങ്ങളും വാങ്ങും. 2026 സാമ്പത്തിക വർഷത്തിൽ, ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾ ഡി.എ.സി അംഗീകരിച്ചു.

Related Posts