ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ എംഎൽഎമാർക്ക് 2 വിഐപി ടി ക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. മറ്റ് മത്സരങ്ങളുടെ കാര്യം പിന്നീടു തീരുമാനിക്കുമെന്നു ശിവകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എംഎൽഎമാർക്ക് 4 വിഐപി ടിക്കറ്റുകൾ വീതം അനുവദിക്കണമെന്നു നിയമസഭയിൽ എംഎൽഎമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ) പ്രസിഡണ്ട് വെങ്കടേഷ് പ്രസാദുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.