വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ടോസ് വൈകിയതോടെ മത്സരം ഒമ്പത് ഓവറായി ചുരുക്കി.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നിർണായക മത്സരത്തിനിറങ്ങുന്നത്. മായങ്ക് യാദവിന് പകരം പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ടീമിലെത്തി. ശിവം ദുബെയും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്തായത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും 2–2ന് ഒപ്പത്തിനൊപ്പമാണ്. അവസാന മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നമൻ ധീർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്.
വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ജൂവൽ ആൻഡ്രൂ, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, കീമോ പോൾ, ഷമാർ സ്പ്രിംഗർ, ഗുഡാകേഷ് മോട്ടി, ഷമാർ ജോസഫ്.