മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98 വയസ്സുകാരനായ അദ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ പരിശോധനകളും ചികിത്സയും തുടരുന്നുണ്ട്.