ഹരിയാനയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിൻ്റെ കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്., റോഹ്‌തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിൻ കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. രോഹ്‌തക്കിലെ ഒരു ബസ് സ്റ്റേഷന് സമീപത്തുനിന്ന് ശനിയാഴ്‌ചയാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.

സച്ചിനും ഹിമാനിയും സുഹൃത്തുക്കളാണെന്നും പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ഒന്നരവർഷം മുമ്പാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

Related Posts